Chapter Title : റോക്കി 6 [സാത്യകി] [Climax]
സത്യം മാത്രമേ ബോധിപ്പിക്കൂ..'
ഞാൻ അവളുടെ തലയിൽ തൊട്ട് കൊണ്ടു പറഞ്ഞു
'ഇങ്ങനെ ഒക്കെ ചെയ്യുന്നത് കൊണ്ടു ഞാൻ ചീത്ത ആകുമോ..? നമ്മൾ ഇപ്പൊ ഈ ചെയ്യുന്നത് ഒക്കെ ശരിയാണോ..?
അവൾ എന്നേ നോക്കി ചോദിച്ചു
'ഇതൊന്നും ചെയ്തത് കൊണ്ടു നീ ചീത്ത ആകില്ല. ഇതൊക്കെ എല്ലാവരും ചെയ്യുന്നത് ആണ്. പിന്നെ നമ്മൾ പബ്ലിക് ആയി ചെയ്യുന്നത് കുറച്ചു മോശം ആണ്. പിന്നെ ഇവിടെ ഒന്നും ആരും നമ്മളെ കാണാൻ ഇല്ലാത്തത് കൊണ്ടും ആരെയും ശല്യപ്പെടുത്താത്തത് കൊണ്ടും അത്ര വലിയ തെറ്റൊന്നുമല്ല..'
ഞാൻ സത്യം പറഞ്ഞു
'ശരിക്കും...?
അവൾ വിശ്വാസം ആകാൻ ഒന്ന് കൂടി ചോദിച്ചു
'ആടി..'
ഞാൻ അവളുടെ മൂക്കിൽ ഒരുമ്മ കൊടുത്തു കൊണ്ടു പറഞ്ഞു
'ടാ അവിടെ എവിടെയോ അല്ലേ പണ്ട് നമ്മൾ രണ്ട് പിള്ളേർ ഇരുന്നു കിസ്സ് അടിക്കുന്നത് ഒക്കെ കണ്ടത്..?
ദൂരേക്ക് കൈ ചൂണ്ടി ഇഷാനി ചോദിച്ചു
മുമ്പൊരിക്കൽ അവളുടെ ആൻസർ ഷീറ്റ് കോളേജിൽ കയറി എടുക്കുന്ന വിഷയം ഉണ്ടായ അന്ന് ഞങ്ങൾ പാർക്കിൽ വന്നു കുറച്ചു നേരം ഇരുന്നിരുന്നു. അന്ന് ദൂരെ ഇരുന്നു കിസ്സ് അടിച്ച പിള്ളേരെ ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. അതാണ് ഇഷാനി ഇപ്പൊ ഓർമിച്ചെടുത്തത്
'ആഹ്.. അവര് അവിടെ എങ്ങാണ്ട് മാറി ആയിരുന്നു ഇരുന്നത്...'
ഞാൻ പറഞ്ഞു..
'അന്ന് അവര് അങ്ങനെ ഒക്കെ ചെയ്തപ്പോ ഞാൻ അവരെ എന്തൊക്കെ കുറ്റം പറഞ്ഞു. എന്നിട്ട് ഞാൻ ഇപ്പൊ....'
ഇഷാനി ഒരു കള്ളച്ചിരിയോടെ എന്നേ നോക്കി
' എനിക്ക് അന്നൊക്കെ പേടി ഉണ്ടായിരുന്നു നീ അസെക്ഷ്വൽ ആണോന്നോ വല്ലോം.. എന്തായാലും ഇപ്പൊ
💬 Comments
View all comments