Chapter Title : റോക്കി 6 [സാത്യകി] [Climax]
ചെയ്തത്. എന്നാലേ അവർക്ക് എന്നോടൊരു ഇത് വരൂ എന്നാണ് അവൾ പറഞ്ഞത്.
'നമ്മുടെ കൂട്ടരാണോ...?
അമ്മാവൻ പിന്നെയും ചോദിച്ചു. ഇഷാനി താല്പര്യം ഇല്ലാത്ത പോലെ ആ ചോദ്യം അവഗണിച്ചു. അപ്പോൾ അകത്തേക്ക് വന്ന ഉണ്ണികൃഷ്ണൻ ആണ് അതിന് മറുപടി കൊടുത്തത്
'അവർക്ക് ഇഷ്ടം ആണേൽ ജാതിയൊക്കെ നോക്കുന്നത് എന്തിനാ..?
ഉണ്ണികൃഷ്ണൻ അങ്ങനെ പറഞ്ഞപ്പോ അവർക്കെല്ലാം ഒരു വിഷമം ആയി. അയാൾക്ക് ഉള്ളിൽ വിഷമം കാണുമെന്നു എല്ലാവർക്കും അറിയാം. ഇഷാനിക്കും അതോർത്തു വിഷമം തോന്നി. വർഷങ്ങൾ ആയി ഉണ്ണിയേട്ടന് തന്നോട് താല്പര്യം ഉള്ള കാര്യം അവൾക്ക് അറിയാം. പക്ഷെ എന്ത് ചെയ്യാം. അവളുടെ മനസ്സിൽ മറ്റൊരാൾ ഉണ്ടായി പോയില്ലേ...
'ഞാൻ പറയാൻ ഉള്ള കാര്യം പറയുവാ. എനിക്ക് ഇവളെ ദൂരെ കെട്ടിച്ചു വിടാൻ ഒന്നും താല്പര്യമില്ല. പിന്നെ അവളുടെ ഇഷ്ടത്തിന് ഇവിടെ ആരും എതിരും നിൽക്കില്ല. എല്ലാം അവളുടെ രവിയച്ഛൻ തീരുമാനിക്കട്ടെ..'
രവിയമ്മ പറഞ്ഞു. എല്ലാവരും രവിയച്ഛനെ നോക്കി. അങ്ങേര് ആകെ ധർമസങ്കടത്തിൽ ഇരിക്കുവാണ്. ഇഷാനി മെല്ലെ എഴുന്നേറ്റ് രവിയച്ഛന്റെ തോളിൽ കയ്യിട്ട് പുള്ളിയോട് പറഞ്ഞു
'ഇങ്ങ് വന്നെ.. എനിക്കൊരു കാര്യം പറയാനുണ്ട്.. അത് കേട്ടിട്ട് എല്ലാവരും തീരുമാനിക്ക്..'
ഇഷാനി രവിയച്ഛനുമായി പുറകിലൂടെ മുറ്റത്തേക്ക് ഇറങ്ങി. അവൾ എന്താണ് പറഞ്ഞത് എന്ന് ആരും കേട്ടില്ല. രവിയച്ഛൻ തിരിച്ചു വന്നു കഴിഞ്ഞാണ് അതെല്ലവരോടും പറഞ്ഞത്.
അകത്തെ ആ സംഭാഷണം ഒന്നും ഞാൻ അറിയുന്നുണ്ടായിരുന്നില്ല. അത് കഴിഞ്ഞു അവരെല്ലാം പുറത്തു വന്നപ്പോൾ അത് വരെ ഉണ്ടായിരുന്ന മുഖഭാവം ആയിരുന്നില്ല അവർക്ക് ആർക്കും. പെട്ടന്ന് എന്നോട് ഒരു താല്പര്യം വന്നത് പോലെ എനിക്ക് തോന്നി. കുറച്ചു മുന്നേ ഉണ്ടായിരുന്ന ചെറിയ എതിർപ്പ് പോലും അവരുടെ സംസാരത്തിൽ ഇല്ല. ഇഷാനി എല്ലാം റെഡി ആക്കാമെന്ന് പറഞ്ഞപ്പോ അതെങ്ങനെ എന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു. അവളത് റെഡി ആക്കിയിട്ടും എങ്ങനെ എന്ന ചോദ്യം എന്റെ ഉള്ളിൽ നിലനിന്നു. എന്റെ കാശും സ്റ്റാറ്റസും കേട്ടപ്പോൾ അവർക്ക് മനസ് മാറിയത് ആണോ എന്ന് ഞാൻ ആലോചിച്ചു. അങ്ങനെ വരാൻ സാധ്യത ഇല്ല. ഇവരൊക്കെ കാശിനെക്കാൾ തറവാടിത്തം നോക്കുന്ന ആളുകൾ ആണ്.
💬 Comments
View all comments