0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 56928

അത് സത്യം ആയിരിക്കുന്നു

' ആഹ്.. അതെ..'
ഞാൻ അത്രയുമേ പറഞ്ഞുള്ളു.

ഞങ്ങളെ രണ്ട് പേരെയും നോക്കി ജീവ ചിരിച്ചു. ഇഷാനിയുടെ കൈകളിലെ രുദ്രാക്ഷത്തിലേക്ക് നോക്കിയപ്പോ ആ യുവസന്യാസി മന്ദഹസിച്ചു. ഞങ്ങളെ രണ്ട് പേരെയും ആശീർവദിച്ചിട്ട് ആണ് ജീവാനന്ദൻ ഞങ്ങളെ യാത്ര ആക്കിയത്. തിരികെ വീട്ടിലേക്ക് ചെല്ലുമ്പോളും അയാളെ അവിടെ കണ്ടത് വലിയ അത്ഭുതം ആയി എനിക്ക് തോന്നി.

'സ്വാമിമാർ ഒക്കെ ആയി പരിചയം ഉണ്ടല്ലേ..'
തിരികെ പോരുമ്പോ ഇഷാനി എന്നോട് ചോദിച്ചു. ഞാൻ അവളോട് മറുപടി ഒന്നും പറയാതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. എന്റെ ചിന്തകൾ അന്നത്തെ ആശ്രമജീവിതത്തിലൂടെ ഒക്കെ പിന്നെയും സഞ്ചരിക്കുകയായിരുന്നു...

തിരിച്ചു ഞാൻ അവളുടെ വീട്ടിൽ ചെന്നപ്പോ എല്ലാവരും അമ്പലത്തിൽ ആയിരുന്നു. ഞങ്ങളും അങ്ങോട്ട്‌ പോയി. അവിടെ രാത്രിയിൽ ഭക്ഷണം ഉണ്ടായിരുന്നു. അത്താഴം അത് കൊണ്ട് അമ്പലത്തിൽ നിന്നായിരുന്നു. പത്തു മണി ഒക്കെ കഴിഞ്ഞാണ് അമ്പലത്തിൽ നിന്നും തിരിച്ചു പോന്നത്. ഞാൻ കിടക്കാൻ ആയി ഇഷാനിയുടെ വീട്ടിലേക്കാണ് പോയത്. അവിടെ ചെന്നു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ പുറത്ത് നിന്നും ആരോ വിളിച്ചു. ഉണ്ണികൃഷ്ണൻ ആയിരുന്നു അത്..

'ഫുഡ്‌ കഴിച്ചോ..?
കയറി തിണ്ണയിൽ ഇരുന്നു അയാൾ ചോദിച്ചു

'കഴിച്ചു. അമ്പലത്തിൽ നിന്ന് കഴിച്ചു..'
ഞാൻ പറഞ്ഞു

ഞങ്ങൾ കുറച്ചു നേരം അവിടെ സംസാരിച്ചു ഇരുന്നു. എന്നോട് തനിയെ രാത്രി അവിടെ കഴിയാൻ ബുദ്ധിമുട്ട് ഉണ്ടോന്ന് ഉണ്ണി ചോദിച്ചു. അതിൽ യാതൊരു പ്രശ്നവും ഇല്ലെന്ന് ഞാൻ പറഞ്ഞു. പറഞ്ഞു പോകുന്നതിന് മുമ്പ് ഇഷാനിയെ പറ്റി ഞാൻ അയാളോട് സംസാരിച്ചു

'അവൾ എന്നോട് പറഞ്ഞിട്ടുണ്ട് നിങ്ങളെ പറ്റി ഒക്കെ..'
ഞാൻ പറഞ്ഞു

'ആഹ്.. പറഞ്ഞിട്ടുണ്ടോ...?
ഉണ്ണിയുടെ മുഖം ഒന്ന് വല്ലാതായി

'അവളോട് ഒരു ഇഷ്ടം ഉണ്ടായിരുന്നു എന്നൊക്കെ. എന്നോട് ദേഷ്യം ഉണ്ടോ...?
ഞാൻ ചോദിച്ചു

'ഹേയ്.. ഒരിഷ്ടം ഉണ്ടായിരുന്നു എന്നത് നേരാണ്. വീട്ടിലും എല്ലാവർക്കും അവളെ ഇഷ്ടം ആയിരുന്നു. അത്ര സീരിയസ് പ്രേമം ഒന്നുമല്ല കേട്ടോ. ഒരു താല്പര്യം ഉണ്ടായിരുന്നു. പിന്നെ അവളുടെ ഇഷ്ടം ആണ് ഞങ്ങൾക്ക് എല്ലാവർക്കും വലുത്..'
ഉണ്ണി പറഞ്ഞു.

അയാൾ വെറുതെ പറഞ്ഞത്

💬 Comments

View all comments