0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 57144

പോലെ തോന്നിയില്ല. ഒരു നാട്ടുമ്പുറത്തുകാരന്റെ നന്മ അയാളുടെ വാക്കുകളിൽ ഉണ്ടായിരുന്നു. ഉണ്ണി പോയി കഴിഞ്ഞു ഞാൻ കിടന്നു. അത് കഴിഞ്ഞു ഇഷാനിയുടെ കോൾ വന്നിരുന്നു. ഉണ്ണി കൃഷ്ണനോട് സംസാരിച്ച കാര്യം ഒക്കെ ഞാൻ അവളോട് പറഞ്ഞു.

പിറ്റേന്ന് രാവിലെ കുളിച്ചു അമ്പലത്തിൽ പോയി വന്നു കഴിഞ്ഞാണ് ഞാൻ പ്രാതൽ കഴിക്കുന്നത്. ഇഷാനി ഒക്കെ വെളുപ്പിനെ എഴുന്നേറ്റ് അമ്പലത്തിൽ പോയിരുന്നു. ഫുഡ്‌ കഴിച്ചു കഴിഞ്ഞു അവൾ ഞാനുമായി അവളുടെ നാട് കാണാൻ ഇറങ്ങി. പഴയ പ്രിയദർശൻ സിനിമകളിൽ ഒക്കെ കാണുന്ന പോലെ നാഗരികത എത്തി നോക്കാത്ത പച്ചയായ ഗ്രാമം. അവൾ അമ്പലത്തിൽ പോകുന്ന ഇട വഴികളും നൃത്തം പഠിച്ച അരങ്ങും ഒക്കെ അവൾ എനിക്ക് കാണിച്ചു തന്നു.

അവിടെ വച്ചാണ് ഞാൻ ആദ്യമായ് ഫാഷൻ ഫ്രൂട്ട് കഴിക്കുന്നത്. ഇതിന് ഇത്രയും രുചി ഉണ്ടെന്ന് ഞാൻ കരുതിയില്ല. മുകൾ ഭാഗം ചെത്തി കളഞ്ഞു ഉള്ളിൽ പഞ്ചസാര കൂടിയിട്ട് സ്പൂൺ കൊണ്ട് മിക്സ്‌ ആക്കിയിട്ടു കോരി തിന്നുന്നത് ആണ് അതിന്റെ ഒരു ശൈലി. ഇഷാനി ആണ് അതെന്നെ പഠിപ്പിച്ചത്. ചെറിയ പുളിയും ഒടുക്കത്തെ രുചിയും.. വള്ളി പോലെ പടർന്നു കയറുന്ന ചെടി ആയിരുന്നു ഫാഷൻ ഫ്രൂട്ട്. വീട്ടിൽ കൊണ്ട് പോകാനായി കുറെയെണ്ണം ഞാൻ എടുത്തു വച്ചു. അവിടെ ചെന്നിട്ടു ജ്യൂസ്‌ അടിക്കാം..

'പാദസരം എന്റെ കാലിൽ കിടക്കുന്നെ ശ്രുതി കണ്ടു..'
ഇഷാനി പറഞ്ഞു

'അതിന് എന്താ..?

'ഞാൻ ആയി സ്വർണപാദസരം വാങ്ങി ഇടില്ല എന്ന് ഇവർക്ക് ഒക്കെ അറിയാം. നീ വാങ്ങി തന്നതാണെന്ന് ഇവരൊക്കെ കരുതിയോ എന്നാണ് എന്റെ ഒരു പേടി..'

'നീ വാങ്ങിയത് ആണെന്ന് പറഞ്ഞാൽ പോരെ..?

'ഞാൻ അങ്ങനെ ആണ് പറഞ്ഞത്. രവിയമ്മ എത്ര ആയെന്ന് ഒക്കെ വന്നു ചോദിച്ചു. ഞാൻ ബബ്ബബ്ബ അടിച്ചു ചെറുതായ്..'
ഇഷാനി പറഞ്ഞു
'ഇങ്ങോട്ട് പോരുമ്പോ അത് ഊരി വക്കാനും ഞാൻ വിട്ടു പോയി..'

'ആ ഇനിയിപ്പോ ഞാൻ വാങ്ങി തന്നതാ എന്ന് കരുതിയാൽ തന്നെ എന്താ..?
ഞാൻ ചോദിച്ചു

'ഒന്നുമില്ല. എന്നാലും വേറെ ആരേലും ഒക്കെ ഇതറിഞ്ഞാൽ ഞാൻ കല്യാണത്തിന് മുന്നേ നിന്നെ

💬 Comments

View all comments