0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 57478

ഊറ്റുവാണ് എന്നൊക്കെ ചിന്തിക്കും..'
ഇഷാനി പറഞ്ഞു

'നിന്നെ അറിയുന്ന ആരും നീ ഊറ്റുമെന്ന് പറയൂല..'
ഫാഷൻ ഫ്രൂട്ട് കോരിയ സ്പൂൺ വടിച്ചു നക്കിക്കൊണ്ട് ഞാൻ പറഞ്ഞു.

ഇവിടെ ആറാട്ട് രാത്രിയിൽ ആണ്. അതിനെ കുറിച്ചൊക്കെ ഇഷാനി എന്നോട് കുറെ പറഞ്ഞു തന്നിരുന്നു. വൈകുന്നേരം കുളിക്കാൻ നേരമാണ് അവൾ അടുത്തുള്ള കുളത്തെ പറ്റി പറഞ്ഞ കാര്യം ഞാൻ ഓർത്തത്. മുമ്പ് ഇവിടെ വന്നപ്പോ ഇവിടെ അടുത്തുള്ള തോട്ടിൽ ആണ് ഞാൻ കുളിക്കാൻ പോയത്. അവിടെ ഇപ്പൊ വെള്ളം കുറവായത് കൊണ്ട് കുളത്തിൽ കുളിക്കുന്ന കാര്യം ഇഷാനി പറഞ്ഞു. ഇവിടുന്ന് രണ്ട് മിനിറ്റ് നടന്നാൽ കുളം ആയി. വലിയ മതിൽക്കെട്ട് ഒക്കെ ഉള്ള നല്ല വലുപ്പം ഉള്ള കുളമാണ്. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും പ്രത്യേകം കുളിക്കടവുകൾ ആണ്. ഇപ്പൊ നീന്താൻ കുട്ടികൾ ആരെങ്കിലും ഒക്കെയേ ഇവിടെ വരാറുള്ളൂ. പച്ച നിറത്തിൽ നല്ല തെളിഞ്ഞ ജലം. ഞാൻ തോർത്തു ഉടുത്തു വെള്ളത്തിൽ ഇറങ്ങാൻ തയ്യാറായി നിന്നു. അപ്പോളാണ് പിന്നിൽ ഒരു കാൽപെരുമാറ്റം..

'നീന്താൻ ഒക്കെ അറിയുമോ...?
ഇഷാനി ആയിരുന്നു അത്. അവളുടെ കൂടെ അവളുടെ നൂനു പൂച്ചയും ഉണ്ടായിരുന്നു..

'എനിക്ക് അറിയാം.. നിനക്ക് അറിയുമോ..?
ഞാൻ ചോദിച്ചു

'പിന്നെ.. ഇവിടെ ഒക്കെ കുളിച്ചു വളർന്നത് അല്ലേ ഞാൻ..'
ഇഷാനി പടവുകളിൽ ഇരുന്നു കൊണ്ട് പറഞ്ഞു

'എന്നാ വാ. ഒന്നു നീന്തി നോക്കാം..'

'അയ്യട.. തന്നെ അങ്ങ് കുളിച്ചാൽ മതി...'
അവൾ കൊഞ്ഞനം കുത്തി പറഞ്ഞു

ഞാൻ മെല്ലെ വെള്ളത്തിലേക്ക് ഇറങ്ങി. ഒരു ചെറിയ ചൂടുണ്ട് വെള്ളത്തിനു. ഞാൻ മലർന്നും കിടന്നും ഒക്കെ നീന്തി എന്റെ അഭ്യാസമുറകൾ അവളെ കാണിച്ചു.
'ഇതൊക്കെ എനിക്കും അറിയാം..'
ഇഷാനി അതൊന്നും വലിയ കാര്യം അല്ലെന്ന രീതിയിൽ പറഞ്ഞു

'കരയിൽ ഇരുന്നു ഡയലോഗ് അടിക്കാൻ ആർക്കും പറ്റും..'
ഞാൻ പറഞ്ഞു

'ഓ...'
അവൾ ചിറി കോടി കാണിച്ചു

'ഇവനേ ഇന്നലെ ഒന്നും അവിടെ കണ്ടില്ലല്ലോ..?
ഞാൻ പൂച്ചയെ ഉദ്ദേശിച്ചു ചോദിച്ചു

'ഇവനല്ല. ഇവൾ.. ഇവൾ എവിടോ കറങ്ങാൻ ഒക്കെ പോകുന്നുണ്ട്..'
ഇഷാനി അവളുടെ തലയിൽ തടവി പറഞ്ഞു. ഞാൻ രണ്ട്

💬 Comments

View all comments