Chapter Title : റോക്കി 6 [സാത്യകി] [Climax]
ആക്കി, പക്ഷെ എടുത്തില്ല.. പെട്ടന്ന് അവൾ നിന്നു. എന്നിട്ട് തിരിഞ്ഞു പിന്നെയും എന്റെ അടുത്തേക്ക് വന്നു എന്റെ കയ്യിൽ പിടിച്ചു കൊണ്ടു ചോദിച്ചു
'ഞാൻ അങ്ങോട്ട് വരട്ടേടാ...'
ഒരു പാവത്തെ പോലെ അവൾ ചോദിച്ചു
സത്യം പറഞ്ഞാൽ എന്റെയും മനസ്സിൽ അത് തന്നെ ആയിരുന്നു. അന്നത്തെ ആക്രമണം കഴിഞ്ഞു പിന്നെ അനക്കം ഒന്നുമില്ല. ആ വഴി ഉള്ള പ്രശ്നം ഒന്നും ഉണ്ടാകില്ല എന്ന് എന്റെ മനസ്സ് പറയുന്നു. പിന്നെ എന്താണ് അവളെ വീട്ടിലേക്ക് കൊണ്ടു വരാൻ എന്നേ തടയുന്നത്.. ഒന്നുമില്ല.. ഞാൻ തലയാട്ടി സമ്മതം മൂളേണ്ട താമസം അവൾ അടുത്ത് വന്നു എന്റെ കവിളിൽ ഒരുമ്മ തന്നിട്ട് അകത്തേക്ക് ഓടി പോയി..
ഈ പെണ്ണിന്റെ കാര്യം. ഞാൻ നാണത്തോടെ ചുറ്റും നോക്കി. ആരും കണ്ടില്ലെന്ന് തോന്നുന്നു. ഇരുട്ട് വീണു തുടങ്ങി. ഞാൻ തല വെട്ടിച്ചൊന്ന് നോക്കിയപ്പോ ആണ് എതിരെ ഉള്ള വീട്ടിൽ ടെറസിൽ നിന്നൊരു തല എന്നേ നോക്കുന്നത് ഞാൻ കണ്ടത്. ഈ പയ്യന്റെ കാര്യം അവൾ ഇടയ്ക്ക് പറയാറുണ്ട്. അവളെ ട്യൂൺ ചെയ്യാനൊക്കെ നോക്കാറുണ്ട് എന്നൊക്കെ. അവനാണ് ഇത്. അവൻ ഉമ്മ തരുന്നത് കണ്ടിട്ടുണ്ട്. അതിന്റെ വിഷമം അവന്റെ മുഖത്തുണ്ട്. പുവർ ബോയ്.. ഞാൻ നോക്കുന്നത് കണ്ടപ്പോ അവൻ അവിടുന്ന് മാറി
ഇഷാനി അവളുടെ കുറച്ചു ഡ്രെസ്സും സാധനങ്ങളും ഒക്കെ രണ്ട് ബാഗിൽ ആക്കി കൊണ്ടു വന്നു എന്റെ പിന്നിൽ ഇരുന്നു. ഓണർ അമ്മയോട് നാട്ടിൽ പോകുവാ എക്സാം ന് അവിടുന്ന് വരാൻ ആണെന്നൊക്കെ എന്തോ കള്ളവും പറഞ്ഞു. മുഴുവൻ സാധനങ്ങളും എടുത്തിട്ടില്ല. അത് പിന്നെ
💬 Comments
View all comments