Chapter Title : റോക്കി 6 [സാത്യകി] [Climax]
നിന്ന് ഓണർ അമ്മയെ വല്ലോം വിളിച്ചാൽ സീൻ ആകും. ഞാൻ നാട്ടിൽ പോകുവാ എക്സാം അവിടുന്ന് വന്നു എഴുതാൻ ആണെന്ന് ആണ് ഓണർ അമ്മയോട് പറഞ്ഞത്. വീട്ടിൽ നിന്ന് വിളിക്കുമ്പോ ഞാൻ അവിടെ ഇല്ലെന്നറിഞ്ഞാൽ പണി ആണ്.. എന്റെ കൃഷ്ണാ അങ്ങനെ ഒന്നും ഉണ്ടാകാതെ ഇരുന്നാൽ മതി..'
അവൾ ഭഗവാനെ വിളിച്ചു
'അതൊന്നും ഉണ്ടാവില്ല.. ഉണ്ടായാലും എന്താ..? നമ്മുടെ കാര്യം ഇപ്പൊ അവർക്ക് എല്ലാം അറിയാമല്ലോ..?
ഞാൻ അവളോട് ചോദിച്ചു
'എടാ ഇവിടുത്തെ പോലെ അല്ല ഞങ്ങളുടെ നാട്ടിൽ ഉള്ളവർ. ഇവിടെ നിന്റെ അച്ഛൻ എന്നെ വീട്ടിൽ കണ്ടപ്പോൾ റിയാക്റ്റ് ചെയ്തത് പോലെ ഞങ്ങളുടെ നാട്ടിൽ ആരും ചെയ്യില്ല. നമ്മളുടെ കല്യാണം നടത്തില്ല എന്ന് പറയുമെന്നല്ല, പക്ഷെ അവർക്ക് ഒന്നും ഇങ്ങനെ ഇഷ്ടം ആവില്ല.. എന്നെ അവരൊക്കെ വളർത്തിയത് ആ ഒരു രീതിക്ക് ആണ്..'
അവൾ പറഞ്ഞു
'ഞാൻ നിന്നെ വഴി പിഴപ്പിച്ചോ...?
ഞാൻ അവളോട് ചോദിച്ചു
' നീ എന്നെ മഹാ പിഴ ആക്കി.. ഞാൻ എന്ത് പാവം കൊച്ചായിരുന്നു...'
ഇഷാനി തമാശയായി പറഞ്ഞു
'അയ്യട പാവം കൊച്ചു. ഒരു ബിയർ ഉള്ളിൽ ചെന്നാൽ അറിയാം പാവത്തിന്റെ ഉള്ളിലിരുപ്പ് ഒക്കെ..'
ഞാൻ അവളെ കളിയാക്കി
'ആ കഥ പറഞ്ഞാൽ കുത്ത് കിട്ടും..'
ഇഷാനി കത്തി ചൂണ്ടി പറഞ്ഞു
അപ്പോൾ മുറിയിൽ നിന്ന് എന്റെ ഫോൺ റിംഗ് ചെയ്തു.
'എടി അതാരാണ് എന്നൊന്ന് നോക്കിയേ..'
ഞാൻ അവളോട് പറഞ്ഞു
'എനിക്ക് മേല. ഞാൻ ഇവിടെ പണി എടുക്കുന്നത് കണ്ടില്ലേ..?
അവൾ പറഞ്ഞു
'ഒന്ന് പോയി എടുക്ക്.. എന്റെ ഇഷാനിക്കുട്ടി അല്ലേ..?
ഞാൻ സോപ്പിട്ടു
'നിനക്ക് പോയി എടുത്താൽ എന്താ..?
അവൾ ചോദിച്ചു
'ഞാൻ കഴിക്കുവല്ലേ.. കഴിച്ചോണ്ട് ഇരിക്കുമ്പോ ദൈവം തമ്പുരാൻ വന്നു നിന്നാൽ പോലും എണീക്കല്ല് എന്നാണ്..'
ഞാൻ പറഞ്ഞു
'ഇത് പോലൊരു മടിയൻ..'
എന്റെ തുടയിൽ കത്തി കൊണ്ട് ഒരടി തന്നിട്ട് അവൾ ഫോൺ എടുക്കാൻ പോയി. ഫോൺ എടുത്തു കൊണ്ട് വന്നു അവൾ കയ്യിൽ തന്നപ്പോ ഞാൻ കോൾ എടുത്തു..
'ആ പറ മോളെ..'
പെട്ടന്ന്
💬 Comments
View all comments