0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 321.9K

വണ്ടിയുടെ അടുത്ത് വന്നിരുന്നു. ഞാൻ വീട്ടിൽ പോയി കാർ എടുത്തിരുന്നു ഇന്നത്തേക്ക്.. അതിൽ പോകാമെന്നു വച്ചാണ്. പക്ഷെ കൃഷ്ണ ഇല്ലാതെ പോകണോ വേണ്ടയോ എന്ന് എല്ലാവർക്കും ഇടയിൽ സംസാരം ഉണ്ടായി. ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുന്നതിന് ഇടയിൽ ആണ് കൃഷ്ണ അവിടേക്ക് വരുന്നത്

കൃഷ്ണ ഞങ്ങളുടെ കൂടെ പോകാൻ വന്നത് അല്ലായിരുന്നു. അവൾ ക്ലാസ്സ്‌ കഴിഞ്ഞു വീട്ടിൽ പോകാനായി വണ്ടി എടുക്കാൻ വന്നതാണ് ഇങ്ങോട്ട്. അവൾ വരുന്നത് കണ്ടു ഒന്ന് കൂടി അവളോട് സംസാരിക്കാം എന്ന് ഞങ്ങൾ വച്ചു. പക്ഷെ അവളോട് സംസാരിക്കാൻ പോയത് ഇഷാനി ആയിരുന്നു. അവര് രണ്ട് പേരും ദൂരെ നിന്ന് സംസാരിക്കുന്നത് ഞങ്ങൾ നോക്കി നിന്നു

'നീ എന്താ ഞങ്ങളുടെ കൂടെ വരാത്തത്..? ഞാൻ സോറി പറഞ്ഞതല്ലേ...?
ഇഷാനി ചോദിച്ചു

'നീ എന്നോട് സോറി ഒന്നും പറയണ്ട ആവശ്യമില്ല. എനിക്ക് ഇപ്പോ വരാൻ തീരെ ഇൻട്രസ്റ്റ് ഇല്ല..'
കൃഷ്ണ പറഞ്ഞു

'നീ ഇല്ലെങ്കിൽ പോകുന്നില്ല എന്ന് പറഞ്ഞു എല്ലാവരും നിക്കുവാ.. നീ ജാഡ ഇടാതെ വാ..'
ഇഷാനി അവളെ നിർബന്ധിച്ചു

'ഞാൻ ഇല്ലെന്ന് ഞാൻ പറഞ്ഞു..'
കൃഷ്ണ തറപ്പിച്ചു പറഞ്ഞു

'നീ വരും..'
ഇഷാനി അതിലും ഉറപ്പിച്ച സ്വരത്തിൽ പറഞ്ഞു.. കൃഷ്ണ അതൊട്ടും പ്രതീക്ഷിച്ചില്ല. ഇഷാനി നേരെ കൃഷ്ണയുടെ കയ്യിൽ പിടിച്ചു കൊണ്ടു ഞങ്ങൾക്ക് നേരെ നടന്നു. കൃഷ്ണ അവളിൽ നിന്ന് കൈ വിടീക്കാൻ നോക്കിയെങ്കിലും നടന്നില്ല. കൃഷ്ണയെയും വലിച്ചു കൊണ്ടു ഇഷാനി വണ്ടിക്ക് അടുത്തേക്ക് വന്നു..

'വേഗം വണ്ടി എടുക്ക്.. പോകാം..'
ഇഷാനി പറഞ്ഞു

'എടി ഞാൻ വരുന്നില്ല..'
കൃഷ്ണ പറഞ്ഞു നോക്കി.

💬 Comments

View all comments