Chapter Title : റോക്കി 6 [സാത്യകി] [Climax]
ഇഷാനി അത് മൈൻഡ് ആക്കിയില്ല
'നീ എന്ത് നോക്കി നിക്കുവാ. വണ്ടി എടുക്കടാ..'
ഇഷാനി എന്നേ ചീത്ത പറഞ്ഞു. ഞങ്ങൾ എല്ലാവരും പെട്ടന്ന് വണ്ടിയിൽ കയറി. ഇഷാനി കൃഷ്ണയെ പിടിച്ചു പിന്നിൽ കയറ്റി. ഒരു വശത്തു ഇഷാനിയും മറു വശത്തു ശ്രുതിയും. കൃഷ്ണ ശരിക്കും അവളുമാർക്ക് ഇടയിൽ ലോക്ക് ആയി. രാഹുൽ ആണ് എന്റെ കൂടെ മുന്നിൽ ഇരുന്നത്. ആഷിക്കും പാത്തുവും ബൈക്കിൽ വന്നോളും.. ഞാൻ വണ്ടി എടുത്തു
'എടി ഞാൻ പൊക്കോട്ടെ.. എനിക്ക് പോയിട്ട് വേറെ പരുപാടി ഉണ്ട്..'
കൃഷ്ണ ലാസ്റ്റ് കെഞ്ചി നോക്കി
'ഒരു പരിപാടിയും ഇല്ല..'
ഇഷാനി എന്തോ അധികാരത്തിൽ പറഞ്ഞു.
അവളോട് അത്രയും കമ്പിനി ഉള്ള ഞങ്ങൾ ഒക്കെ വിചാരിച്ചിട്ടും നടക്കാഞ്ഞത് കമ്പിനി ഇല്ലാഞ്ഞ ഇഷാനി ബലം പ്രയോഗിച്ചപ്പോൾ നടന്നു. ഇഷാനി അവളോട് എടുത്ത സ്വാതന്ത്ര്യം കണ്ടാൽ അവർ കട്ട ചങ്ക്‌സ് ആണെന്ന് തോന്നിപോകും. എന്തോ കൃഷ്ണ ഇഷാനിയെ ഈ കാര്യത്തിൽ അനുസരിച്ചു.
'ടാ കിഡ്നാപ്പിംഗ് ന് നമ്മൾ അകത്താകുമോ..?
രാഹുൽ തമാശയായി ചോദിച്ചു. കൃഷ്ണ ഇടയ്ക്ക് അവളെ ഇറക്കി വിടുമോ എന്ന് ചോദിക്കുന്നത് കൊണ്ടു അവൻ കളിയാക്കിയത് ആണ്.
'നീ നോക്കിക്കേ.. പോലീസ് വല്ലോം പുറകെ ഉണ്ടോന്ന്...'
ഞാൻ ചുമ്മാ മിററിൽ കൂടി പുറകിലേക്ക് നോക്കി..
'പ്രശസ്ത സിനിമതാരം പദ്മ വാസുദേവിന്റെ അനുജത്തിയെ നാലാംഗ സംഘം പട്ടാപ്പകൽ തട്ടിക്കൊണ്ടു പോയി..'
ശ്രുതി ഒരു ചാനൽ അവതാരികയേ പോലെ പറഞ്ഞു. ഞങ്ങൾ എല്ലാം അത് കേട്ട് ചിരിച്ചു
'നാലാംഗ സംഘം അല്ല, ആറംഗ സംഘം ആണ്.. പറഞ്ഞ പോലെ അവര് എന്തിയെ..?
💬 Comments
View all comments