Chapter Title : റോക്കി 6 [സാത്യകി] [Climax]
ചെയ്തു. നീ എന്റെ സോറി അക്സെപ്റ്റ് ചെയ്തു. ഇപ്പൊ എല്ലാം സോൾവ് ആയില്ലേ..?
ഇഷാനി അവളോട് ചോദിച്ചു
'അർജുന്റെ കാര്യം. അത് ഞാൻ മനഃപൂർവം ആയിരുന്നില്ല. എനിക്കു അറിയില്ലായിരുന്നു അന്ന് സത്യം ആയിട്ടും. അതിന് മുമ്പൊക്കെ നിങ്ങളുടെ ഇടയിൽ കിടന്ന് ഞാൻ കുറെ കളിച്ചിട്ടുണ്ട്. എനിക്ക് സത്യത്തിൽ വാശി ആയിരുന്നു. ഞാൻ എന്നേക്കാൾ ലോ ആയാണ് നിന്നെയും ബാക്കി എല്ലാവരെയും കരുതിയത്.. അത് കൊണ്ടു തന്നെ അവനെ പോലെ ഒരാൾ എന്നേയേ ഡേറ്റ് ചെയ്യാവൂ എന്നൊക്കെ ഞാൻ ആഗ്രഹിച്ചു. നിന്റെ അടുത്ത് ഒരു മത്സരം പോലെ ആയിരുന്നു ഞാൻ അവനെ കണ്ടത്. ഇപ്പൊ ആലോചിക്കുമ്പോൾ എനിക്ക് എന്തിന്റെ സൂക്കേട് ആയിരുന്നു എന്ന് തോന്നുന്നു...'
'താൻ.. താൻ ഓക്കേ ആണോ...?
ഇഷാനി കൃഷ്ണയുടെ കൈകളിൽ തൊട്ട് കൊണ്ടു ചോദിച്ചു
'ആടോ.. ഇപ്പൊ ഫുൾ ഓക്കേ ആണ്...'
കൃഷ്ണ ചിരിച്ചു കൊണ്ടു ഇഷാനിയുടെ കൈകളിൽ പിടിച്ചു..
'എന്നാൽ ഇത് വാങ്ങിക്ക്.. ഞാൻ അന്ന് എന്റെ സൂക്കേടിന്റെ പുറത്തു ഇട്ടോണ്ട് നടന്നതാ. അവന്റെ അടുത്ത് നിന്നും അടിച്ചു മാറ്റിയതാ.. അവൻ അറിഞ്ഞിരുന്നില്ല..'
ഇഷാനി കൃഷ്ണയുടെ മാല അവൾക്ക് നേരെ നീട്ടി
'അത് വേണ്ട..'
കൃഷ്ണ പറഞ്ഞു
'വേണം.. കഴുത്തു കാണിക്ക്.. ഇത് ഇവിടെ കിടക്കുന്നത് ആണ് ഏറ്റവും ഭംഗി...'
ഇഷാനി കൃഷ്ണയുടെ കഴുത്തിൽ ആ മാല അണിയിച്ചു കൊണ്ടു പറഞ്ഞു
'ഞാൻ ഇത് അവന് ഗിഫ്റ്റ് ആയി കൊടുത്തതാ.. ഞാൻ അവന് എന്ത് ഗിഫ്റ്റ് കൊടുത്താലും അവൻ അത് മറിച്ചു വിൽക്കും..'
കൃഷ്ണ തമാശ ആയി ചിരിച്ചു കൊണ്ടു പറഞ്ഞു
'ദേ
💬 Comments
View all comments