0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 322K

നോക്ക്.. ആ കൊരങ്ങൻ ഇട്ടിരിക്കുന്നത് ഞാൻ അർജുന് വാങ്ങിച്ചു കൊടുത്ത ബനിയൻ ആണ്..'

കൃഷ്ണ തിരകളിൽ ചാടി കളിക്കുന്ന രാഹുലിനെ നോക്കി പറഞ്ഞു. അത് കേട്ട് ഇഷാനി ചിരിച്ചു

ഞങ്ങൾ കുളി ഒക്കെ കഴിഞ്ഞു തോർത്തി ഉണങ്ങാൻ വേണ്ടി കാറ്റും കൊണ്ടു നിൽക്കുമ്പോ ആണ് കൃഷ്ണയുടെ കഴുത്തിൽ ഞാൻ ആ മാല കാണുന്നത്. ഇഷാനിയും കൃഷ്ണയും എല്ലാം പറഞ്ഞു കോംപ്ലിമെന്റ് ആക്കിയെന്ന് എനിക്ക് അപ്പോൾ മനസിലായി. എന്റെ മനസ്സ് നിറഞ്ഞു. ഇനി നിറയേണ്ടത് വയർ ആണ്. എന്റെ മാത്രം അല്ല എല്ലാവരുടെയും.. ഞങ്ങൾ എല്ലാം കൂടി ഞാൻ പറഞ്ഞ ഒരു റെസ്റ്റോറന്റ്ലേക്ക് വച്ചു പിടിച്ചു. ബീച്ചിൽ നിന്ന് കുറച്ചു ദൂരമേ അവിടേക്ക് ഉള്ളു..

അവിടുന്ന് നല്ല തട്ട് തട്ടി കൈ കഴുകാൻ പോകുന്നേരം ഞാൻ എന്റെ കാർഡ് രാഹുലിന്റെ കയ്യിൽ കൊടുത്തു. അവൻ കൈ കഴുകി ബില്ല് പേ ചെയ്യാൻ പോയി. കൃഷ്ണയും കൈ കഴുകി അവന്റെ ഒപ്പം ഉണ്ടായിരുന്നു..

'കള്ളനെ ആണല്ലോ അവൻ കാർഡ് ഏൽപ്പിച്ചത്..'

കൃഷ്ണ രാഹുലിനെ അനക്കി പറഞ്ഞു

'അത് അവനൊരു മണ്ടൻ ആയത് കൊണ്ടാണ്..'

രാഹുൽ പറഞ്ഞു

'അവന്റെ കാർഡ് അവന്റെ ബനിയൻ.. എല്ലാം അടിച്ചു മാറ്റിയല്ലോ..'

കൃഷ്ണ പിന്നെയും അവനെ കളിയാക്കി

'അവനെ പോലൊരു കിളവന് എന്തിനാ ഈ യൂത്തിന്റെ ഡ്രസ്സ്..? ഇത് എനിക്കാണ് ചേരുന്നത്..'

രാഹുൽ ബനിയനിൽ പിടിച്ചു സ്റ്റൈൽ ആയി പറഞ്ഞു

'ഒന്ന് പോടാ.. മര്യാദക്ക് അവന് തിരിച്ചു കൊടുത്തോണം..'

കൃഷ്ണ അവന്റെ ബനിയനിൽ പിടിച്ചു വലിച്ചു ഒരു തമാശ ആയി പറഞ്ഞു.. അവര് അപ്പോൾ ബില്ലിംഗ്

💬 Comments

View all comments