0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 61448

വായ് നോക്കി നിൽക്കുന്നെ..?
ഞാൻ ചോദിച്ചു

'നല്ല മഴ..'
ഇഷാനി കൈ വെളിയിൽ ഇട്ടു മഴത്തുള്ളികളിൽ തട്ടി പറഞ്ഞു

'നല്ല മഴ ആണേൽ കണ്ടാണോ ആസ്വദിക്കുന്നത്..? നനഞ്ഞാലെ മഴയുടെ യഥാർത്ഥ ഭംഗി അറിയാൻ പറ്റൂ..'
ഞാൻ പറഞ്ഞു

'ഓ ഞാൻ കണ്ടു ആസ്വദിച്ചോളാം..'
ഇഷാനി പറഞ്ഞു

'അങ്ങനെ പറയാതെ..'
ഞാൻ അവളുടെ മുതുകിൽ കൈ കൊണ്ട് ഒറ്റ തള്ള് കൊടുത്തു പറഞ്ഞു. ഇഷാനി ആ ആയത്തിൽ മുന്നോട്ടു ചാടി. നേരെ മുറ്റത്താണ് അവൾ ലാൻഡ് ചെയ്തത്. മഴ ഇടിച്ചു കുത്തി വീഴുവാണ്. ഇഷാനി പെട്ടന്ന് തലയിൽ കൈ വച്ചു അകത്തേക്ക് തിരിച്ചു ഓടി കയറി.
'ശരിക്കും നനഞ്ഞിട്ട് വാ...'
അങ്ങനെ കയറി വരാൻ ഞാൻ സമ്മതിച്ചില്ല. പിന്നെയും അവളെ തള്ളി വെളിയിൽ ഇട്ടു. ഇഷാനി ഇപ്പൊ ശരിക്കും നനഞ്ഞു. അവൾ പിന്നെയും ബലം പ്രയോഗിച്ചു അകത്തു കയറാൻ നോക്കി. ഞാൻ അവളെ പുഷ്പം പോലെ എടുത്തു വെളിയിലും ഇട്ടു..

'നിന്നെ കാണിച്ചു തരാമെടാ..'
എന്തായാലും നനഞ്ഞു. ഇനി എന്നെ കുളിപ്പിച്ചിട്ടേ ബാക്കി കാര്യം ഉള്ളു എന്ന് പറഞ്ഞു ഇഷാനി എന്റെ കൈ പിടിച്ചു പുറത്തേക്ക് വലിക്കാൻ തുടങ്ങി. ഞാൻ പക്ഷെ നിന്നിടത്തു നിന്ന് അനങ്ങിയില്ല. ഇഷാനി രണ്ട് കൈ കൊണ്ടും മുഴുവൻ ശക്തിയും എടുത്തു എന്നെ വലിക്കാൻ തുടങ്ങി. കാണുന്ന പോലെ അല്ല അവൾക്ക് അത്യാവശ്യം ആരോഗ്യം ഉണ്ട്.. പക്ഷെ എന്നെ വലിച്ചു പുറത്ത് ഇടാൻ മാത്രം ഇല്ലെന്ന് മാത്രം.. ഏറെ നേരം നോക്കിയിട്ടും എന്നെ പടിയിൽ ഇറക്കാൻ പോലും അവൾക്ക് കഴിഞ്ഞില്ല. ഒടുവിൽ അണച്ചു ഇഷാനി പടിയിൽ ഇരുന്നു.. ആൾ പിണങ്ങി

'തോറ്റോ...?
ഞാൻ കളിയാക്കി ചോദിച്ചു

'പോ...'
അവൾ എന്നെ നോക്കാതെ ശുണ്ഠിയോടെ പറഞ്ഞു

'വാ നമുക്ക് ഒരുമിച്ച് നനയാം..'
ഞാൻ വാതിൽ ചാരി പുറത്തിറങ്ങി. അവളുടെ കയ്യിൽ പിടിച്ചു അവളെ എഴുന്നേൽപ്പിച്ചു..

ഇഷാനി കള്ളപ്പിണക്കത്തിൽ കൈ വിടീക്കാൻ നോക്കിയെങ്കിലും ഞാൻ ബലമായി അവളെ പിടിച്ചു വലിച്ചു കൊണ്ട് പുറത്തേക്ക് നടന്നു. അവൾ ബലം പ്രയോഗിച്ചു അല്ല എങ്കിലും ഞാൻ നനഞ്ഞു എന്നുള്ളത് കൊണ്ട് അവൾ

💬 Comments

View all comments