Chapter Title : റോക്കി 6 [സാത്യകി] [Climax]
ജയിച്ചതായി ഇഷാനി കരുതി
'എങ്ങോട്ടാ..?
റോഡിലൂടെ അവളുടെ കയ്യും പിടിച്ചു നടന്നപ്പോ അവൾ ചോദിച്ചു
'ചുമ്മാ ഇങ്ങനെ നടക്കാം...'
ഞാൻ പറഞ്ഞു
'പനി പിടിയ്ക്കും..'
അവൾ പറഞ്ഞു
'ഇത് പനി വരുന്ന മഴ അല്ല. ഇത് റൊമ്പ നല്ല മഴ..'
ഞാൻ കൈകൾ ഉയർത്തി മഴ ശരിക്കും ആസ്വദിച്ചു കൊണ്ട് പറഞ്ഞു
ഞങ്ങൾ രണ്ട് പേരും റോഡിൽ കൂടി വെറുതെ മഴ നനഞ്ഞു നടന്നു. കാണുന്നവർ ഒക്കെ ഞങ്ങൾക്ക് വട്ടാണെന്ന് കരുതും. അവര് എന്ത് വേണേൽ കരുതട്ടെ. റോഡിലൂടെ ചീറി പാഞ്ഞു പോകുന്ന വണ്ടികൾ ഇടയ്ക്ക് ഞങ്ങളുടെ മേലേക്ക് വെള്ളം തെറിപ്പിച്ചു കടന്നു പോയി. കടന്നു പോകുന്ന വണ്ടികളും വഴിയരികിലെ കടകളും എല്ലാം ലൈറ്റ് ഓൺ ആക്കി. സമയം അഞ്ചര ആയതേ ഉള്ളു. പക്ഷെ ഒരു ഏഴു മണിയുടെ പ്രതീതി മൊത്തത്തിൽ ഉണ്ട്.
ആ ഇരുട്ടിൽ, കോരിച്ചൊരിയുന്ന മഴയിൽ ഇതിനെ രണ്ടിനെയും കൂടാതെ ഞങ്ങൾ രണ്ട് പേര് മാത്രം തോളോട് തോൾ ചേർന്നു നടന്നു. നൂനുവിനെ കാണാത്ത ദുഃഖം ഇപ്പൊ ഇഷാനി മറന്നു. എന്നെ തള്ളിയിടാൻ പറ്റാത്ത പിണക്കവും അവൾ മറന്നു.. ഇപ്പൊ മഴ ആണ് അവളുടെ ഉള്ളിൽ. അവളുടെ മേലെ, അവളുടെ ഹൂഡിക്ക് ഉള്ളിൽ ഒലിച്ചിറങ്ങുന്ന തുള്ളികളിൽ, അവളുടെ ഹൃദയത്തിൽ എല്ലാം മഴയാണ്..
'ഇങ്ങനെ മഴ നനയാൻ എനിക്ക് ഭയങ്കര ഇഷ്ടം ആയിരുന്നു.. പക്ഷെ ആദ്യമായാണ് ഞാൻ ഇങ്ങനെ നനയുന്നെ... നീ നനഞ്ഞിട്ടുണ്ടോ ഇങ്ങനെ മുന്നേ...?
ഇഷാനി എന്നോട് ചോദിച്ചു
'പിന്നെ.. എത്രയോ വട്ടം..'
ഞാൻ പറഞ്ഞു
'ഓ അപ്പോൾ വേറെ പെമ്പിള്ളേരുടെ കൂടെ ഒക്കെ ഇതേ പോലെ നടന്നിട്ടുണ്ടല്ലേ..?
ഇഷാനി കെറുവിച്ചു ചോദിച്ചു
'അങ്ങനെ ആരാ പറഞ്ഞേ..? ഞാൻ ഫ്രണ്ട്സിന്റെ ഒപ്പം നനഞ്ഞു നടന്നിട്ടുണ്ട്, ബൈക്കിൽ നനഞ്ഞു റൈഡ് ചെയ്തിട്ടുണ്ട്, ഫുട്ബോൾ നനഞ്ഞു കളിച്ചിട്ടുണ്ട്. അങ്ങനെ കുറെ ഉണ്ട്..'
ഞാൻ പറഞ്ഞു
പ്രത്യേകിച്ച് ഒരു ലക്ഷ്യം ഇല്ലാതെ തോന്നുന്ന പോലെ ഞങ്ങൾ നടന്നു. ഒടുക്കം നടന്നു നടന്നു അവൾക്ക് കാൽ കഴച്ചപ്പോൾ അടുത്ത് കണ്ട ഒരു വെയ്റ്റിംഗ് ഷെഡിൽ കയറി ഞങ്ങൾ നിന്നു. ഇവിടെ നിന്നാലും
💬 Comments
View all comments