0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 322.1K

ഇവിടെ ലച്ചു എനിക്ക് എങ്ങനെ ആയിരുന്നോ അത് പോലെ ആയിരുന്നു അവിടെ എനിക്ക് ഇവൾ. പക്ഷെ ലച്ചുവിന്റെ അടുത്ത് ഉള്ളത്ര അറ്റാച്ച്മെന്റ് എനിക്ക് ഇല്ലായിരുന്നു. അതാണ് പുല്ല് പോലെ അവിടെ വിട്ട് ഇങ്ങോട്ട് വന്നതും പിന്നെ അവളെ മൈൻഡ് ആക്കാഞ്ഞതും. അതിനൊക്കെ ദിയക്ക് എന്നോട് പിണക്കം ആയിരിക്കും എന്നെനിക്ക് തോന്നിയിരുന്നു. പക്ഷെ അതെല്ലാം തെറ്റിച്ചാണ് അവളിപ്പോ എന്നേ കാണാൻ ഇങ്ങോട്ട് വന്നത്

അവളെ രണ്ട് വർഷം കൂടി കണ്ടപ്പോൾ പഴയതിലും വണ്ണം വച്ചത് പോലെ എനിക്ക് തോന്നി. ഒരു ജീൻസ് ടോപ്പ് ഇട്ടു കൂളിംഗ് ഗ്ലാസ്സ് ഒക്കെ വച്ചു തോളിൽ ഒരു യമണ്ടൻ ബാഗും തൂക്കി ആണ് അവൾ വന്നിറങ്ങിയത്. എന്നേ കണ്ട പാടെ അവൾ ഓടി വന്നു കെട്ടിപിടിച്ചു. അവളുടെ വെയിറ്റ് കണ്ടമാനം കൂടിയത് അപ്പോളാണ് എനിക്ക് മനസിലായത്. പണ്ട് കയ്യിൽ എടുത്തു അമ്മാനം ആടിയത് ആയിരുന്നു ഇവളെ. ഇപ്പൊ പക്ഷെ അത് പറ്റുമോ എന്നറിയില്ല. ഒരുപക്ഷെ മുതുകിലെ ബാഗിന്റെ കനം കൂടി ആകാം..

ബൈക്കിൽ വീട്ടിലേക്ക് പോണ വഴി ആണ് അവൾക്ക് എന്നോട് പിണക്കം ഉണ്ടെന്ന് അവൾ തുറന്നു പറഞ്ഞത്. ഇങ്ങോട്ട് വന്നു കഴിഞ്ഞു അധികം കോൺടാക്ട് വക്കാതെ ഒഴിവാക്കിയത് അവൾക്ക് നല്ല വിഷമം ഉണ്ടാക്കിയിരുന്നു. പിന്നെ എല്ലാം തുടങ്ങിയത് തമ്മിൽ ഒരു കെട്ടുപാടും ഉണ്ടാകില്ല എന്ന വാക്കിൽ നിന്നാണ്. അത് ഞാൻ ഓർമിപ്പിച്ചപ്പോൾ അവൾ പിന്നെ ഒന്നും മിണ്ടിയില്ല.. വീട്ടിൽ എത്തുന്നതിനു മുമ്പ് തന്നെ ഇഷാനിയുടെ കാര്യം ഞാൻ അവളോട് പറഞ്ഞു. ദിയക്ക് ആദ്യം അത് വിശ്വസിക്കാൻ പറ്റിയില്ല. എന്റെ ക്യാരാക്ടറിന് പ്രേമം

💬 Comments

View all comments