Chapter Title : റോക്കി 6 [സാത്യകി] [Climax]
ഒന്നും സംഭവിക്കില്ല എന്നാണ് അവൾ കരുതിയിരുന്നത്. എന്നേ കുറിച്ച് എന്റെ കണക്ക് കൂട്ടൽ വരെ തെറ്റി.. പിന്നല്ലേ
വീട്ടിൽ എത്തുന്നതിനു മുന്നേ തന്നെ ഇഷാനിയെ കാണാൻ ദിയ ത്രില്ലിൽ ആയിരുന്നു. അവൾ എങ്ങനെ ഉണ്ടാകും കാണാൻ എന്നൊക്കെ ദിയ കുറെ തവണ എന്നോട് ചോദിച്ചു. വീട്ടിൽ വന്നു ഇഷാനി കതക് തുറന്നപ്പോൾ ആണ് ദിയ അന്തം വിട്ടത് പോലെ ഞങ്ങളെ രണ്ട് പേരെയും നോക്കിയത്. സത്യം പറയാമല്ലോ ഇഷാനിയെ പെട്ടന്ന് കണ്ടപ്പോൾ ഞാനും അന്തം വിട്ടു
ഞാൻ പോയപ്പോ ബനിയനും ട്രൗസറും ഇട്ടിരുന്നു ഇഷാനി ഇപ്പൊ ഒരു ഹാഫ് സാരി ചുറ്റി നിൽക്കുന്നു. ഇതൊക്കെ ഇപ്പൊ ഇട്ടു ഇവൾ എവിടെ പോകുവാ. ഞാൻ ചിന്തിച്ചു.
'നീ സൊന്ന മാതിരി ഒന്നും ഇല്ലൈ. അതൈ വിടെ അളഹാ ഇറുക്കെ..'
ദിയ ആദ്യമേ തന്നെ ഇഷാനിയുടെ അടുത്ത് ചെന്നു അവളുടെ തോളിൽ പിടിച്ചു എന്നേ നോക്കി പറഞ്ഞു. അത് കേട്ടപ്പോ ഇഷാനിയുടെ മുഖത്ത് ഒരു ചെറിയ ചമ്മൽ ഞാൻ കണ്ടു
'വാ ഇരിക്ക്.. ഞാൻ കുടിക്കാൻ എടുക്കാം ഇപ്പൊ..'
ഇഷാനി ദിയയെ ക്ഷണിച്ചു
'ഏതാവത് സാപ്പിട ഇരുന്താ എടുങ്കെ.. നല്ലാ പസിക്കിത്. ട്രെയിനിൽ ഇരുന്ത് എതുവുമെ സാപ്പിടല്ലേ..'
തനിക്ക് നന്നായി വിശക്കുന്നുണ്ട് എന്ന് ദിയ പറഞ്ഞു
'ഓ സോറി. ഞാൻ ഇപ്പൊ എടുക്കാം..'
ഇഷാനി പെട്ടന്ന് അടുക്കളയിലേക്ക് പോയി.
ഞാൻ പോയ സമയം കൊണ്ട് ഇഷാനി കഴിക്കാൻ ഉണ്ടാക്കാൻ തുടങ്ങിയിരുന്നു. അടുക്കള ഇപ്പൊ പഴയത് പോലെ ഒന്നുമല്ല. ഒരു സദ്യക്ക് ഉള്ള ഐറ്റംസ് വരെ സ്റ്റോക്ക് ആണ് ഇപ്പൊ. ഇഷാനി
💬 Comments
View all comments