0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 64012

അവിടെ. ഞാൻ അവർക്കിടയിൽ കുറച്ചു നേരം പെട്ട് പോയപ്പോൾ ഇഷാനി പോസ്റ്റ്‌ ആയിരിക്കും എന്നാണ് ഞാൻ കരുതിയത്. പക്ഷെ അവൾ അച്ഛന് കമ്പിനി കൊടുക്കുകയായിരുന്നു. വയ്യാതെ ഇരിക്കുന്ന അച്ഛൻ വരുമെന്ന് ഞാൻ കരുതിയതല്ല. ഫൈസി ഇപ്പൊ ഞങ്ങളുടെ പ്രധാന മാനേജർ അല്ലേ, അപ്പോൾ വരാതെ ഇരിക്കുന്നത് മോശം ആണെന്ന് അച്ഛൻ കരുതി കാണണം.. വന്നു പെട്ടന്ന് തന്നെ അച്ഛൻ തിരിച്ചു പോയി.. ഫുഡ്‌ കഴിക്കാൻ നിന്നില്ല.. അച്ഛൻ അവളോട് സ്വന്തം മോളോട് എന്ന പോലെ ആണ് പെരുമാറിയത്. അങ്ങനെ ആണ് എനിക്ക് തോന്നിയത്. പെൺകുട്ടികൾ ഇല്ലാത്തത് കൊണ്ട് അവരോട് അച്ഛന് പ്രത്യേക വാത്സല്യം ഉണ്ടായിരുന്നു. അനാരാ മോളെ ഒക്കെ ജീവൻ ആയിരുന്നു...

കോളേജിൽ നിന്നും കുറെ പേര് വൈകിട്ട് റിസപ്ഷന് എത്തിയിരുന്നു. കുറെ പേരെയൊക്കെ കുറെ നാൾ കൂടി കാണുവാണ്.. ആ കൂട്ടത്തിൽ ലച്ചുവും ഉണ്ടായിരുന്നു. അവളെ കണ്ടെങ്കിലും ഞാൻ അങ്ങോട്ട്‌ പോയി മിണ്ടാൻ നിന്നില്ല. അവളും എന്നെ കണ്ടതായി ഭാവിച്ചില്ല.. അവളുടെ അടുത്ത് നിന്നും ഞാൻ ഒഴിഞ്ഞു നടന്നു.. ഞങ്ങൾ ഫുഡ്‌ എല്ലാം കഴിച്ചു ഒരു മൂലയ്ക്ക് കസേര ഇട്ടു ഇരിക്കുവായിരുന്നു. ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാനും ഇഷാനിയും രാഹുലും..

'ഡ്രിങ്കിങ് സെറ്റപ്പ് തുടങ്ങിയിട്ടുണ്ട് പുറകിൽ.. നമുക്ക് അങ്ങോട്ട് പിടിച്ചാലോ..?
ഇഷാനി ഇരിക്കുന്നത് അറിഞ്ഞു കൊണ്ട് തന്നെ രാഹുൽ ചോദിച്ചു. അവളെ ദേഷ്യം പിടിപ്പിക്കാൻ ആയിരുന്നു ആ ചോദ്യം. അത് ഏറ്റു

'ഞാൻ ഇല്ല.. നീ വിട്ടോ..'
ഞാൻ അവനോട് പറഞ്ഞു

'ഇവൾ ഉള്ളോണ്ട് ആണോ..? അത് വിട്.. ഇവളെ വീട്ടിൽ പറഞ്ഞു വിട്.. നമുക്ക് ഒന്ന് കൂടാം.. എത്ര നാളായി ഒന്ന് കൂടിയിട്ട്..'
രാഹുൽ അവളെ ശരിക്കും ഇളക്കാൻ വീണ്ടും പറഞ്ഞു. ഇത്തവണ അവൾ ശരിക്കും ഇളകി

'നിനക്ക് എന്താ അവനെ കുടിപ്പിച്ചാലേ സമാധാനം ആകുള്ളോ..? നിനക്ക് വേണേൽ നീ പൊക്കോ..'
ഇഷാനി ദേഷ്യത്തിൽ പറഞ്ഞു

'നീ എന്തിനാ ഇത്ര ദേഷ്യപ്പെടുന്നത്..? വല്ലപ്പോഴും അല്ലേ ഉള്ളു ഇതൊക്കെ..?
രാഹുൽ ചോദിച്ചു

'എനിക്ക് നിന്നോട് ദേഷ്യം ആണ്.. നീ ഒരുത്തൻ കാരണം ആണ് ഇവൻ കുടി നിർത്താഞ്ഞത്...'

💬 Comments

View all comments