Chapter Title : റോക്കി 6 [സാത്യകി] [Climax]
ആയാണല്ലോ. അങ്ങനെ ആണല്ലോ എനിക്ക് റോക്കി എന്നൊക്കെ പേര് കിട്ടുന്നത്
'എനിക്ക് ആരും വഴക്ക് ഉണ്ടാക്കുന്നത് ഒന്നും ഇഷ്ടമല്ല. പക്ഷെ സത്യം പറയാമല്ലോ, നീ അന്ന് ഇവനേ തല്ലിയെന്ന് കേട്ടപ്പോ എനിക്ക് ഒടുക്കത്തെ സന്തോഷം ആയിരുന്നു.. അവന് രണ്ടെണ്ണം അത്യാവശ്യം ആയിരുന്നു..'
ഇഷാനി പറഞ്ഞു
'ആണ്.. അവൻ എന്റെ അടുത്തും നിന്റെ കാര്യം പറഞ്ഞു കൊണ പറഞ്ഞു വന്നിട്ടുണ്ട്. ഫൈസി അന്ന് നല്ലത് പറഞ്ഞു ഓടിച്ചു. പിന്നെ എന്റെ മുന്നിൽ അവൻ വന്നിട്ടില്ല..'
ഞാൻ പറഞ്ഞു
ഞങ്ങൾ അലക്സ്നെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് കുറച്ചു മാറി ലച്ചു നിൽക്കുന്നത് ഇഷാനി കണ്ടത്.. അവളും ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട്
'ഫ്രണ്ടിനെ കണ്ടിട്ട് എന്താ മൈൻഡ് ചെയ്യാഞ്ഞത്..?
ഇഷാനി എന്നോട് ചോദിച്ചു
'എന്ത് മൈൻഡ് ചെയ്യാനാ..? അവൾക്ക് എന്നോട് നല്ല കലിപ്പ് ഉണ്ട്.. '
ഞാൻ പറഞ്ഞു
'എനിക്ക് തോന്നുന്നില്ല. അവൾ ഇടയ്ക്ക് ഇങ്ങോട്ട് നോക്കുന്നൊക്കെ ഉണ്ട്. നീ പോയി മിണ്ട്..'
ഇഷാനി പറഞ്ഞു
'എനിക്ക് ഒന്നും വയ്യ..'
ഞാൻ പറഞ്ഞു
'എടാ എനിക്ക് കുഴപ്പം ഒന്നുമില്ല.. നിന്റെ ഫ്രണ്ട് അല്ലേ.. ഞാൻ ആ രീതിയിൽ മാത്രെ കാണൂ..'
ഇഷാനി എന്നെ നിർബന്ധിച്ചു
'ചുമ്മാ ഇരിക്ക് നീ. എനിക്ക് പറ്റില്ല..'
'ഞാൻ സീരിയസ് ആയാണ് പറഞ്ഞത് നീ പോയി മിണ്ടിക്കൊ. എനിക്ക് പ്രോബ്ലം ഇല്ല.. നിനക്ക് അവൾ സ്പെഷ്യൽ ആയിരുന്നു എന്ന് എനിക്ക് നന്നായി അറിയാം.. ഒന്ന് സംസാരിച്ച് എല്ലാം ക്ലിയർ ആക്കാൻ പറ്റുവാണേൽ ആകട്ടെ..'
ഇഷാനി പറഞ്ഞു
'അങ്ങനെ ഒന്നും ക്ലിയർ ആകില്ല. ഒന്നാമത് നമ്മളെ രണ്ടിനെയും കണ്ടു അവൾക്ക് കലിപ്പ് ആയിരിക്കും..'
ഞാൻ പറഞ്ഞു
'അത് സംസാരിച്ചാൽ അല്ലേ അറിയൂ.. ദേ ഇപ്പൊ അവൾ ഒറ്റയ്ക്കാ.. നീ ചെല്ല്..'
ഇഷാനി പിന്നെയും നിർബന്ധിച്ചപ്പോ ഞാൻ മടിയോടെ എഴുന്നേറ്റ് ലച്ചുവിന് അടുത്തേക്ക് ചെന്നു. അവൾ തനിച്ചു ഫോണിൽ ആരോടോ സംസാരിക്കുകയായിരുന്നു. എന്നെ കണ്ടപ്പോ അവൾ കോൾ കട്ട് ചെയ്തു.. ഇഷാനി ഞങ്ങളെ നോക്കാതെ ഫോണിൽ നോക്കി ഇരിക്കുകയാണ്. അല്ലെങ്കിൽ അത് പോലെ അഭിനയിക്കുന്നു
'നീ എന്ന് വന്നു...?
ഞാൻ വെറുതെ
💬 Comments
View all comments