0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 64481

ഒരു കുശലം പോലെ അവളോട് ചോദിച്ചു

'കുറച്ചു ദിവസം ആയി..'
അവൾ മറുപടി തരുമെന്ന് ഞാൻ കരുതിയത് അല്ല

'അവധി ആണോ ഇപ്പൊ..?
ഞാൻ പിന്നെയും ചോദിച്ചു.

'മ്മ്..'
അവൾ മൂളി

'നിന്നെ ഞാൻ ഇവിടെ ഒട്ടും പ്രതീക്ഷിച്ചില്ല. ഞാൻ കരുതി നീ ബാംഗ്ലൂർ ആവുമെന്ന്..'

'ഞാൻ നിന്നെ പ്രതീക്ഷിച്ചിരുന്നു.. നിന്റെ കമ്പനിയിൽ അല്ലേ ഫൈസി ഇപ്പൊ. അപ്പോൾ നീ എന്തായാലും കാണുമെന്നു എനിക്ക് അറിയാമായിരുന്നു..'
ലച്ചു പറഞ്ഞു.

'എന്നോട് ഇപ്പോളും ദേഷ്യം ഉണ്ടോ..?
ഞാൻ അവളോട് ചോദിച്ചു

'നിന്നോട് ഇപ്പോ എനിക്ക് ഒരു ഫീലിംഗ്സുമില്ല.. യൂ ആർ ജസ്റ്റ്‌ എ നോബഡി..'
ലച്ചു അങ്ങനെ പറഞ്ഞപ്പോ എനിക്ക് ഫീലായ്. ഞാനത് അർഹിക്കുന്ന മറുപടി ആണെങ്കിൽ കൂടി അവളുടെ ഉള്ളിൽ ആരും അല്ലാതെ ആകുന്നത് എനിക്ക് വേദന ഉണ്ടാക്കുന്ന ഒരു കാര്യം ആയിരുന്നു

' ഓഹ്..'
എനിക്ക് മറുപടി ഒന്നും പറയാൻ വന്നില്ല

'എനിവേ നീ ഹാപ്പി ആണല്ലോ.. രണ്ട് പേരും ഹാപ്പി ആണല്ലോ..'
ലച്ചു കളിയാക്കുന്ന പോലെ ഇഷാനിയെ നോക്കി പറഞ്ഞു.

'യെസ്...'
ഞാൻ അങ്ങനെ പറഞ്ഞപ്പോ അവൾക്ക് അതിഷ്ടമായില്ല എന്ന് എനിക്ക് മനസിലായി

'അവളെ എങ്കിലും ഇനി പറ്റിക്കല്ല്.. ഞങ്ങളെ ഒന്നും പോലെ അല്ല അവൾ..'
ലച്ചു എന്നോട് പറഞ്ഞു

'ഇല്ല.. ആക്ച്വലി അവൾക്ക് എല്ലാം അറിയാം..'

'എന്നിട്ട് അവൾക്ക് യാതൊരു കുഴപ്പവും ഇല്ലായിരുന്നോ..?
ലച്ചു അതിശയത്തോടെ ചോദിച്ചു

'ഉണ്ടായിരുന്നു.. ബ്രേക്ക്‌ ആയി പോയി. പിന്നെ വീണ്ടും തിരിച്ചു വന്നു..'
ഞാൻ പറഞ്ഞു

'കൊള്ളാം രണ്ടും..'
അത്രയും നേരം മിണ്ടിയപ്പോ ലച്ചു കുറച്ചൊന്നു എന്നോട് ക്ഷമിച്ചത് പോലെ എനിക്ക് തോന്നി
'നീ അടിച്ചില്ലേ..? രാഹുൽ അവിടെ തുടങ്ങിയല്ലോ..?
ലച്ചു ചോദിച്ചു

'ഇല്ല..'
ഞാൻ പറഞ്ഞു

'ഓ അവൾ ഉള്ളോണ്ട് അല്ലേ..? സോറി ഞാൻ ഓർത്തില്ല..'
ലച്ചു അത് മനഃപൂർവം കളിയാക്കാൻ വേണ്ടി ചോദിച്ചത് തന്നേ ആണ്..

'നീ അടിക്കുന്നില്ലേ..?
ഞാൻ ചോദിച്ചു

'ഇല്ല. തിരിച്ചു തന്നെ ഡ്രൈവ് ചെയ്യണം..'
അവൾ പറഞ്ഞു

അത്ര സൗഹൃദത്തിൽ അല്ലെങ്കിലും സംസാരിച്ചു പതിയെ ഞങ്ങൾ ഒരു വൈബ് ലേക്ക് വന്നു.

💬 Comments

View all comments