Chapter Title : റോക്കി 6 [സാത്യകി] [Climax]
അവൾക്ക് എന്നോട് അത്ര ദേഷ്യം ഒന്നും ഉള്ളതായി ഇപ്പൊ എനിക്ക് തോന്നുന്നില്ല.. അങ്ങനെ എന്തോ പറയുന്നതിന് ഇടയിൽ ആണ് അവളുടെ കൈ എന്റെ താടിയിൽ തട്ടിയത്
അവൾ സ്‌ഥിരം പണ്ട് അടിച്ചോണ്ട് ഇരുന്നത് പോലെ തമാശക്ക് ചെയ്തതാണ്.. സംസാരിച്ചു വന്ന വൈബിൽ ഞാൻ എന്തോ തമാശ പറഞ്ഞപ്പോ അവൾ അത് പോലെ ഒന്ന് തന്നു. പക്ഷെ തന്നു കഴിഞ്ഞാണ് അവൾ അത് വേണ്ടിയിരുന്നില്ല എന്ന് ഓർത്തത്. വേറാരും അവിടെ ഇല്ലാത്തത് കൊണ്ട് ആരും കണ്ടിട്ടുമില്ല. പക്ഷെ ഒരാൾ കണ്ടിരുന്നു. ഞങ്ങളെ ശ്രദ്ധിക്കുന്നില്ല എന്ന് വച്ചു ഫോണിൽ നോക്കിയിരുന്ന ഇഷാനി ഇത് കണ്ടു. അവൾ കരുതിയത് ദേഷ്യത്തിൽ ലച്ചു എന്നെ തല്ലിയത് ആണെന്നാണ്.. ഇഷാനി പെട്ടന്ന് എന്റെ അടുക്കലേക്ക് ഓടി വന്നു
'അർജുൻ വാ..'
എന്തോ പ്രശ്നം ആണെന്ന് കരുതി ഇഷാനി എന്റെ കയ്യിൽ പിടിച്ചു വലിച്ചു. അവളുടെ മുഖത്ത് ലച്ചുവിനോട് ഒടുക്കത്തെ ദേഷ്യം ഉണ്ടായിരുന്നു..
'എടി പ്രശ്നം ഒന്നുമില്ല..'
ഞാൻ ഇഷാനിയെ കാര്യം പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു
'വേഗം ചെല്ലടാ.. അവൾ പേടിച്ചു..'
ലച്ചു ചിരിച്ചു കൊണ്ട് ഇഷാനിയെ നോക്കി പറഞ്ഞു. ഇഷാനിയെ ചെറുതായി ഒന്ന് കളിയാക്കിയത് ആണ് ലച്ചു. എന്തൊക്കെ ആണേലും എന്റെ കാര്യത്തിൽ ഇപ്പോളും ഒരു കുശുമ്പ് ലച്ചുവിന് ഇവളോട് ഉണ്ട്..
'നീ വലിയ ആൾ കളിക്കരുത്.. കല്യാണവീട് ആയത് കൊണ്ട് ഞാൻ ഒന്നും പറയുന്നില്ല.. ഇനി അവന്റെ ദേഹത്ത് തൊട്ടാൽ ആണ്..'
ഇഷാനി ദേഷ്യത്തിൽ കൈ ചൂണ്ടി കൊണ്ട് പറഞ്ഞു
'എടി അതല്ല..'
ഞാൻ ഇഷാനിയെ പറഞ്ഞു മനസിലാക്കാൻ നോക്കി
'നീ ഒന്നു വന്നെ..'
ഇഷാനി എന്റെ കയ്യിൽ പിടിച്ചു വലിച്ചു
' നീ ഇങ്ങനെ പേടിക്കാതെ ഞാൻ അവനെ തല്ലിയത് ഒന്നുമല്ല. അതൊക്കെ കൊടുക്കാൻ ഉള്ളപ്പോ കൊടുത്തിട്ടുണ്ട്..'
ലച്ചു പിന്നെയും ഇഷാനിയെ മൂപ്പിച്ചു
'അവന്റെ ദേഹത്ത് എങ്ങാനും നീ ഇനി തൊട്ടാൽ നിന്നെ കൊല്ലും ഞാൻ...'
ഇഷാനി ശരിക്കും ഭദ്രകാളിയേ പോലെ വിറച്ചു കൊണ്ട് പറഞ്ഞു
'ഓ പിന്നെ.. അതൊന്ന് കാണണമല്ലോ...'
നാട്ടുമ്പുറത്തുകാരി തൊട്ടാവാടി പെണ്ണ് തന്നോട് തട്ടിക്കയറിയപ്പോ ലച്ചു വാശിപ്പുറത്തു കൈ
💬 Comments
View all comments