0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 64577

നീട്ടി എന്നെ ഒന്ന് തൊടാൻ ഭാവിച്ചു. ഇഷാനിയേ ഒന്ന് കൂടി ദേഷ്യം പിടിപ്പിക്കാൻ ആയിരുന്നു അവളുടെ ഉദ്ദേശം. പക്ഷെ ഇഷാനി എത്രമാത്രം ദേഷ്യത്തിൽ ആയിരുന്നു എന്ന് ഞങ്ങൾക്ക് രണ്ട് പേർക്കും ഊഹിക്കാൻ കഴിഞ്ഞില്ല.. എന്നെ തൊടാൻ ലച്ചു കൈകൾ ഉയർത്തിയപ്പോൾ തന്നെ ഇഷാനി അവളുടെ മുഖത്ത് ആഞ്ഞടിച്ചു..

പടക്കം പൊട്ടുന്നത് പോലെ ഒരു ശബ്ദം അവിടെ മുഴങ്ങി. അവിടെ ഞങ്ങൾ മാത്രമേ ഉള്ളായിരുന്നു എങ്കിലും ശബ്ദം കേട്ട് ആളുകൾ ഞങ്ങൾ നിൽക്കുന്ന അവിടേക്ക് നോക്കി. ലച്ചു അടി കൊണ്ട കവിൾ പൊത്തി നിൽക്കുവായിരുന്നു.. അവിടെ നിന്നവർക്ക് ഒരടി പൊട്ടിയത് മനസ്സിലായോ ആവൊ...? ലച്ചുവിനെയും ഇഷാനിയേയും ഇത് വരെ കാണാത്ത വിധത്തിൽ ഞാൻ കണ്ട്.. പക്കാ വയലന്റ് എന്റെ കയ്യിൽ കിടന്നു അവളെ നോക്കി ഉറഞ്ഞു തുള്ളുകയാണ് ഇഷാനി. ലച്ചു ആവട്ടെ ഇഷാനി തന്റെ മുഖത്ത് അടിച്ച ഷോക്കിൽ കണ്ണ് നിറച്ചു എന്നെ നോക്കി നിൽക്കുന്നു.. രണ്ട് പേരും സ്വഭാവം കുറച്ചു നേരത്തേക്ക് വച്ചു മാറ്റിയത് പോലെ..

കാര്യം എന്തെന്ന് അറിയാൻ ലച്ചുവിന്റെ ഫ്രണ്ട്സ് ഞങ്ങളുടെ അടുത്തേക്ക് വന്നപ്പോൾ ഞാൻ ഇഷാനിയേയും കൊണ്ട് അവിടുന്ന് മാറി. ഞങ്ങൾ പിന്നെ അവിടെ നിന്നില്ല. അപ്പോൾ തന്നെ വീട്ടിലേക്ക് പോന്നു. ഫൈസിയോട് പോലും പറയാൻ നിന്നില്ല. ഇഷാനി അവളെ കൈ വയ്ക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. കാര്യം അവളോട് കാണിച്ചതിന് ഒക്കെ ലച്ചുവിന് ഒരെണ്ണം കിട്ടേണ്ടത് തന്നെ ആണ്. പക്ഷെ ഇങ്ങനെ ഒരു സാഹചര്യത്തിൽ അത് കിട്ടുമെന്ന് അവളും കരുതിയില്ല. ഇഷാനിയുടെ വാക്ക് കേട്ട് അവളോട് സൗഹൃദം പുതുക്കാൻ ചെന്ന എനിക്കിനി ലച്ചുവിന്റെ മുഖത്ത് പോലും നോക്കാൻ പറ്റുമെന്ന് തോന്നുന്നില്ല..

വീട്ടിൽ വന്നിട്ടും ഇഷാനിയുടെ ദേഷ്യം അടങ്ങിയില്ല. ഞാൻ നടന്നത് എന്താണെന്ന് അവളോട് പറഞ്ഞു മനസിലാക്കിക്കാൻ നോക്കി. പക്ഷെ നടന്നില്ല. ലച്ചു എന്തിനാണ് തമാശയ്ക്ക് അങ്ങനെ അടിച്ചത് എന്ന് പോലും ആ ബഹളം കാരണം ഞാൻ മറന്നു..

'എടാ അവൾ സില്ലി ആയി തട്ടുന്നത് ആണ് അങ്ങനെ. അല്ലാതെ തല്ലിയത് അല്ല..'
ഞാൻ പലവട്ടം പറഞ്ഞിട്ടും അവൾ കൺവീൻസ് ആയില്ല

'നിന്റെ ദേഹത്ത്

💬 Comments

View all comments