Chapter Title : റോക്കി 6 [സാത്യകി] [Climax]
പറഞ്ഞത് എന്തോ എനിക്ക് ഫീലായി. ആ പറച്ചിലിൽ എന്തോ ഒരു ഇഷ്ടക്കുറവ് എനിക്ക് ഫീൽ ചെയ്തു. അവൾ പറഞ്ഞത് കാര്യം തന്നെ ആണ്. പക്ഷെ അവളുടെ പറച്ചിലിന്റെ രീതി എന്തോ ഹേർട്ട് ആക്കി. ഞാൻ പിന്നെ ഒന്നും പറയാൻ പോയില്ല. അവൾ എല്ലാം ബാഗിലാക്കി കഴിഞ്ഞു ഒരുങ്ങാൻ വേണ്ടി മുറിയിൽ കയറി
'ടാ ഇതിൽ എത് ഇടണം.. വൈറ്റ് ഇടണോ ബ്ലാക്ക് ഇടണോ...?
ഇഷാനി രണ്ട് ചുരിദാർ കാണിച്ചിട്ട് ഒരെണ്ണം സെലക്ട് ചെയ്യാൻ പറഞ്ഞു
'രണ്ടും നല്ലതാ...'
എന്റെ മൂഡ് ശരി അല്ലായിരുന്നു. അത് കൊണ്ട് ഏതാണ് നല്ലത് എന്നൊന്നും എനിക്ക് ആലോചിക്കാൻ തോന്നിയില്ല
'ഏതെങ്കിലും ഒരെണ്ണം സെലക്ട് ചെയ്യടാ..'
അവൾ പറഞ്ഞു. ഞാൻ വൈറ്റ് എന്ന് പറഞ്ഞു. അവൾ ചിരിച്ചു കൊണ്ട് മുറിയിൽ കയറി. ഒരുങ്ങി ഇറങ്ങി കഴിഞ്ഞു എങ്ങനെ ഉണ്ടെന്ന് ഒക്കെ അവൾ ചോദിച്ചു. ഞാൻ കൊള്ളാമെന്നു പറഞ്ഞു. ശരിക്കും കൊള്ളാം അവളെ കാണാൻ. പക്ഷെ എനിക്ക് അവളുടെ പോക്കും മൂന്നെ പറഞ്ഞ കാര്യവും ഒക്കെ മനസ്സിൽ കിടപ്പുണ്ടായിരുന്നു..
'എന്നേ സ്റ്റേഷനിൽ കൊണ്ട് വിട്..'
ഇഷാനി പറഞ്ഞു
ഞാൻ അവളെ സ്റ്റേഷനിൽ ഇറക്കാൻ വേണ്ടി ബൈക്ക് എടുത്തു ഇറങ്ങി. പോണ വഴി ഒക്കെ ഇഷാനി ജോളി ആയി സംസാരിച്ചു കൊണ്ടിരുന്നു. എനിക്ക് പക്ഷെ അത്ര ജോളി ആയി ഫീൽ തോന്നിയില്ല. അവൾക്ക് പോകുന്നതിൽ ഒരു വിഷമവും ഇല്ലല്ലോ. രണ്ട് ദിവസം ആണേൽ കൂടി അവളെ മിസ്സ് ചെയ്യുന്നത് ഓർത്തു എനിക്ക് ഇപ്പൊ തന്നെ ഫീൽ ആയി പണ്ടാരം അടങ്ങാൻ തുടങ്ങി. മനസാക്ഷി ഇല്ലാത്തവൾ ചിരിച്ചു
💬 Comments
View all comments