0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 322.1K

കളിച്ചു പുറകിൽ ഇരിക്കുവാ..

ബൈക്ക് സ്റ്റേഷന് അടുത്തെത്താറായപ്പോ അവൾ എന്റെ തോളിൽ തട്ടി പറഞ്ഞു..
'അതേ ഇവിടെ നിർത്തണ്ട കേട്ടോ.. നേരെ വിട്ടോ..'

'എങ്ങോട്ട്..?

'പൂക്കുട.. ഇനി അവിടെ ചെന്നിട്ടു നിർത്തിയാൽ മതി...'
അവൾ പറഞ്ഞു

'നീ.. നീ ട്രെയിൻ അല്ലേ പോകുന്നു എന്ന് പറഞ്ഞെ..?
ഞാൻ ചോദിച്ചു

'അത് ഞാൻ ചുമ്മാ പറഞ്ഞതാ. നിന്റെ മോന്ത പോകുന്ന കാണാൻ..'
അവൾ പറഞ്ഞു

'നായെ.. ഞാൻ ആകെ മൂഡോഫ് ആയിരുന്നു..'
ഞാൻ പറഞ്ഞു

'ഓ അപ്പോൾ രണ്ട് ദിവസം എന്നേ കാണാതെ ഇരുന്നാൽ മോനു വിഷമം ഒക്കെ വരുമല്ലേ...?
ഇഷാനി കള്ളച്ചിരിയോടെ ചോദിച്ചു

'വരും..'
ഞാൻ പറഞ്ഞു
'ഞാൻ നിന്നെ നിങ്ങളുടെ ടൗണിൽ വിടാം. അവിടുന്ന് നീ ബസ് പിടിച്ചു പോയാൽ മതി..'

'എന്നേ എന്റെ വീട്ടിൽ കൊണ്ട് വിടണം..'
അവൾ പറഞ്ഞു

'നീയല്ലേ പറഞ്ഞത് വീട്ടിൽ കൊണ്ട് വിട്ടാൽ അവർക്കൊക്കെ സംശയം ആകുമെന്ന്...'
ഞാൻ ചോദിച്ചു

'സംശയം ആകാനാണ് നീയുമായി പോകുന്നത്..'
അവൾ പറഞ്ഞു

'മനസിലായില്ല..?

'വീട്ടിൽ ചെറുതായ് ഒരു കല്യാണം സെറ്റപ്പ് ഒക്കെ ആയി വരുന്നുണ്ട്. അവര് അത് ഉറപ്പിക്കുന്നതിന് മുമ്പ് എനിക്ക് ഒരാൾ ഉണ്ടെന്ന് അവര് അറിയണ്ടേ..'
ഇഷാനി പറഞ്ഞു

'കല്യാണം ഉറപ്പിച്ചോ..?
ഞാൻ കുറച്ചു ടെൻഷൻ ആയി

'ഹേയ് ഇല്ല. എന്റെ ക്ലാസ്സ്‌ ഒക്കെ തീരാറായില്ലേ. അത് കൊണ്ട് വീട്ടിൽ ഒരു ആലോചന മുറുകി വരുന്നു. ഞാൻ അന്ന് പരിചയപ്പെടുത്തി ഇല്ലേ ഉണ്ണിയേട്ടനെ. പുള്ളി ആയി തന്നെ. അവരായിട്ട് ഉറപ്പിച്ചു കഴിഞ്ഞു ഞാൻ നിന്റെ കാര്യം എടുത്തിട്ടാൽ അവർക്കെല്ലാം അതൊരു വിഷമം

💬 Comments

View all comments