Chapter Title : റോക്കി 6 [സാത്യകി] [Climax]
ആകും. ഇത്രയും വളർത്തിയിട്ട് ഞാൻ തന്നിഷ്ടം കാണിച്ചു എന്നൊക്കെ തോന്നരുതല്ലോ..'
ഇഷാനി പറഞ്ഞു
'ഓഹോ.. അങ്ങനെ ഒക്കെ ആയോ കാര്യങ്ങൾ. പക്ഷെ ഞാൻ നേരിട്ട് വരുന്നത് ആണോ അതിന്റെ ഒരു രീതി. എന്റെ വീട്ടുകാര് കൂടി വേണ്ടേ..? അച്ഛൻ ഒരുതവണ ഇങ്ങോട്ട് ഈ കാര്യം ചോദിച്ചിരുന്നു..'
ഞാൻ അവളോട് പറഞ്ഞു
'അച്ഛൻ ആയൊക്കെ പെണ്ണ് ചോദിക്കാൻ പിന്നെ വരാം. ആദ്യം അവര് നിന്നെ കണ്ടു ഇഷ്ടപ്പെടട്ടെ..'
അവൾ പറഞ്ഞു
'എന്നേ അവര് കണ്ടിട്ടുള്ളതല്ലേ..?
ഞാൻ ചോദിച്ചു
'ചെറുക്കാ നിനക്ക് പേടി ആണോ..?
എനിക്ക് പേടി ഒന്നും ഇല്ലായിരുന്നു. ഒരു ടെൻഷൻ മാത്രം
'പേടി ഒന്നുമില്ല. പക്ഷെ എന്നേ അവർക്ക് ഇഷ്ടം ആകുമോ..?
ഞാൻ അവളോട് ചോദിച്ചു
'ആകും. അതിനാണ് നിന്നെ കൊണ്ട് ഞാൻ പോകുന്നെ അങ്ങോട്ട്..'
അവൾ പറഞ്ഞു
'പാറു നമ്മൾ അവിടെ ചെല്ലുമ്പോളേക്ക് എല്ലാം അവതരിപ്പിച്ചു കാണും. പിന്നെ ബാക്കി ഞാൻ നോക്കിക്കോളാം. നീ ഞാൻ പറയുന്ന പോലെ എല്ലാം ചെയ്താൽ മതി..'
ഇഷാനി പറഞ്ഞു
അവളുടെ പാർവതി ചേച്ചിക്ക് മാത്രമേ ഞങ്ങളുടെ റിലേഷന്റെ കാര്യം വീട്ടിൽ അറിയുള്ളു. പക്ഷെ ഞങ്ങൾ ഒരുമിച്ചാണ് താമസിക്കുന്നത് എന്നൊന്നും ചേച്ചിക്ക് അറിയില്ല. ചേച്ചി ഫുൾ സപ്പോർട്ട് ആണ്. കല്യാണം ആലോചന മുറുകുന്ന കാര്യവും പാറു ആണ് ഇഷാനിയോട് പറഞ്ഞത്. ഉത്സവം കൂടുകയും ചെയ്യാം ആലോചന പൊളിക്കുകയും ചെയ്യാമെന്ന് ഇഷാനി തീരുമാനിച്ചിരുന്നു..
'എന്റെ ചെക്കന്റെ മുഖം തെളിഞ്ഞല്ലോ...'
എന്നെ കെട്ടിപിടിച്ചു ഇരുന്നു ഇഷാനി പറഞ്ഞു
പോകുന്ന വഴി അവൾ എന്നോട് അവിടെ ഉള്ളവരോട് എങ്ങനെ പെരുമാറണം എങ്ങനെ സംസാരിക്കണം എന്നൊക്കെ
💬 Comments
View all comments