Chapter Title : റോക്കി 6 [സാത്യകി] [Climax]
പറഞ്ഞു തന്നു. ഞാൻ അവളുടെ ക്ലാസിൽ പഠിക്കുന്നത് ആണെന്ന് പറയരുത് എന്ന് അവൾ പ്രത്യേകം ഓർമിപ്പിച്ചു. അവളുടെ സീനിയർ ആയിരുന്നു ഇപ്പൊ ബിസിനസ് ആണെന്ന് പറയാൻ അവൾ പറഞ്ഞു.. എന്റെ പ്രായവും ഞാൻ പഠിക്കുന്നത് ഒക്കെ വച്ചു പിന്നെയും ചോദ്യം വരാൻ സാധ്യത ഉള്ളത് കൊണ്ടാണ് അവൾ അങ്ങനെ പറഞ്ഞത്. പോകുന്ന വഴിയിൽ ഒരു ജംഗ്ഷൻ എത്തിയപ്പോ ഞങ്ങൾ വെള്ളം കുടിക്കാൻ നിർത്തി. നാരങ്ങ വെള്ളം കുടിച്ചു കൊണ്ടിരിക്കവേ ഞാൻ അവളോട് ഈ സ്‌ഥലം ഓർമ ഉണ്ടോ എന്ന് ചോദിച്ചു
'ഇല്ല.. ഇതേതാ സ്‌ഥലം..?
അവൾ ചോദിച്ചു
'ഇതാ നമ്മൾ അന്ന് വന്നപ്പോൾ പാർട്ടിക്കാർ നമ്മളെ തടഞ്ഞു വച്ച സ്‌ഥലം. ഇവിടുന്ന് ആണ് നമ്മൾ അവരുടെ കണ്ണ് വെട്ടിച്ചു ഓടിയത്..'
ഞാൻ അത് പറഞ്ഞപ്പോ അവൾക്ക് ചെറിയൊരു പേടി വന്നു
'അയ്യോ ആ സ്‌ഥലം ആണോ..? നമ്മളെ ആർക്കേലും മനസ്സിലാകുമോ...?
അവൾ പേടിയോടെ ചോദിച്ചു
'എവിടുന്നു..? ഇപ്പൊ കുറെ നാളായില്ലേ.. നമ്മുടെ മുഖം ഒക്കെ അവർ മറന്നു കാണും..'
ഞാൻ അങ്ങനെ പറഞ്ഞെങ്കിലും ചെറിയൊരു പേടി അവൾക്ക് ഉണ്ടായിരുന്നു.
'നിനക്ക് വേറെ എവിടെയും വണ്ടി നിർത്താൻ തോന്നിയില്ലേ...?
അവൾ ചോദിച്ചു
അവിടെ ആരും ഞങ്ങളെ തിരിച്ചറിഞ്ഞില്ല. അവിടുന്ന് മുന്നോട്ടു പോയ ഞങ്ങൾ ഇടയ്ക്ക് വച്ചു ഒന്ന് ഡീവിയേറ്റ് ചെയ്തു. മെയിൻ റോഡ് വിട്ടു ഞങ്ങൾ ഒരു ഇട വഴിയിലേക്ക് കയറി. വഴി പിന്നെയും മാറി മാറി ചെറിയൊരു റോഡിലൂടെ ഞങ്ങൾ പോയി. അവിടെ എത്തിയപ്പോ എങ്ങോട്ടാണ് പോകുന്നത് എന്ന് ഇഷാനിക്ക് മനസിലായി. അന്ന് പാർട്ടിക്കാർ ഞങ്ങളെ ഇട്ടു
💬 Comments
View all comments