0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 322.1K

ഓടിച്ചപ്പോ ഞങ്ങൾ രക്ഷപെട്ടു വന്നു കയറിയ കോളനിയിലേക്ക് ആണ് ഞങ്ങൾ ഇപ്പൊ പിന്നെയും ചെന്നത്. വഴിയുടെ കാര്യത്തിൽ എനിക്ക് ഒരല്പം സംശയം ഉണ്ടായിരുന്നു എങ്കിലും ഒടുവിൽ കൃത്യമായി അവിടെ തന്നെ എത്തി

അവിടെ ഞങ്ങളെ കണ്ടപ്പോൾ ആരും ഞങ്ങളെ തിരിച്ചറിഞ്ഞില്ല. എങ്ങോട്ടാ പോകേണ്ടത് എന്ന് വന്നു ഇങ്ങോട്ട് ചോദിച്ച ഒരു മാമനോട് ഞങ്ങൾ അന്ന് വന്ന കാര്യം പറഞ്ഞപ്പോ ആണ് അവിടെ ഇരുന്നവർക്ക് ഞങ്ങളെ ഓർമ വന്നത്. ഞങ്ങൾ മെയിൻ ആയി തിരക്കിയത് അന്ന് ഞങ്ങളെ ഹെല്പ് ചെയ്ത മനോജ്‌ അണ്ണനെ ആണ്. അണ്ണൻ ഞങ്ങൾ ചെന്നപ്പോ അവിടെ ഇല്ലായിരുന്നു. അവിടുന്ന് ആളുകൾ വിളിച്ചപ്പോ ഒരു പത്തു മിനിറ്റ് കൊണ്ട് മനോജ്‌ അണ്ണൻ അവിടെ വന്നു.. ചുമ്മാ ഇത് വഴി പോയപ്പോൾ ഇങ്ങോട്ട് കയറിയത് ആണെന്ന് ഞങ്ങൾ പറഞ്ഞപ്പോ അവർക്കെല്ലാം വലിയ സന്തോഷം ആയി. അന്ന് ഉച്ചക്കത്തെ ഭക്ഷണം അവരുടെ നിർബന്ധം കൊണ്ട് അവിടെ വച്ചായിരുന്നു.. അതിനിടയിൽ ഞങ്ങൾ കല്യാണം കഴിക്കാൻ പോകുന്നു എന്നൊരു സൂചന ഇഷാനി കൊടുത്തു. അതിന് സമ്മതം വാങ്ങിക്കാൻ ആണ് ഇപ്പൊ പോകുന്നത് എന്നും അവൾ പറഞ്ഞു

'അടിപൊളി. കല്യാണം ഞങ്ങളെ ആരെയും വിളിക്കാൻ മറക്കരുത്..'
മനോജ്‌ അണ്ണൻ പറഞ്ഞു

'ഞങ്ങൾ മറക്കുമോ..? ഞങ്ങളുടെ ഫസ്റ്റ് വിരുന്ന് ഇപ്പൊ ഇവിടുന്ന് അല്ലായിരുന്നോ..?
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു

'ഉടനെ ഒന്നും കാണില്ല കേട്ടോ.. ഒരു രണ്ട് വർഷം കൂടി കഴിഞ്ഞേ കാണൂ..'
ഇഷാനി പറഞ്ഞു

അവിടെ അവരെല്ലാം ഞങ്ങളെ വലിയ അതിഥികളെ പോലെ ആണ് സ്വീകരിച്ചത്. ജീവിതത്തിൽ ആകസ്മികമായി മാത്രം കണ്ട മുഖങ്ങൾ

💬 Comments

View all comments