Chapter Title : റോക്കി 6 [സാത്യകി] [Climax]
വന്നെ.. എനിക്കൊരു കാര്യം പറയാനുണ്ട്.. അത് കേട്ടിട്ട് എല്ലാവരും തീരുമാനിക്ക്..'
ഇഷാനി രവിയച്ഛനുമായി പുറകിലൂടെ മുറ്റത്തേക്ക് ഇറങ്ങി. അവൾ എന്താണ് പറഞ്ഞത് എന്ന് ആരും കേട്ടില്ല. രവിയച്ഛൻ തിരിച്ചു വന്നു കഴിഞ്ഞാണ് അതെല്ലവരോടും പറഞ്ഞത്.
അകത്തെ ആ സംഭാഷണം ഒന്നും ഞാൻ അറിയുന്നുണ്ടായിരുന്നില്ല. അത് കഴിഞ്ഞു അവരെല്ലാം പുറത്തു വന്നപ്പോൾ അത് വരെ ഉണ്ടായിരുന്ന മുഖഭാവം ആയിരുന്നില്ല അവർക്ക് ആർക്കും. പെട്ടന്ന് എന്നോട് ഒരു താല്പര്യം വന്നത് പോലെ എനിക്ക് തോന്നി. കുറച്ചു മുന്നേ ഉണ്ടായിരുന്ന ചെറിയ എതിർപ്പ് പോലും അവരുടെ സംസാരത്തിൽ ഇല്ല. ഇഷാനി എല്ലാം റെഡി ആക്കാമെന്ന് പറഞ്ഞപ്പോ അതെങ്ങനെ എന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു. അവളത് റെഡി ആക്കിയിട്ടും എങ്ങനെ എന്ന ചോദ്യം എന്റെ ഉള്ളിൽ നിലനിന്നു. എന്റെ കാശും സ്റ്റാറ്റസും കേട്ടപ്പോൾ അവർക്ക് മനസ് മാറിയത് ആണോ എന്ന് ഞാൻ ആലോചിച്ചു. അങ്ങനെ വരാൻ സാധ്യത ഇല്ല. ഇവരൊക്കെ കാശിനെക്കാൾ തറവാടിത്തം നോക്കുന്ന ആളുകൾ ആണ്. പിന്നെ എന്താണാവോ ഇപ്പൊ എല്ലാവർക്കും ഒരു ചേഞ്ച്
ഞാൻ അത് ആലോചിച്ചു കൊണ്ട് ഇരിക്കവേ രവിയച്ഛൻ വന്നു എന്റെ അരികിലുള്ള കസേരയിൽ ഇരുന്നു
'ഇങ്ങനെ പെട്ടന്ന് വന്നു കാര്യം അവതരിപ്പിച്ചത് കൊണ്ടാട്ടോ ഞങ്ങൾ ഒക്കെ ഒന്ന് ഷോക്കായെ.. ഒന്നും തോന്നരുത്..'
രവിയച്ഛൻ പറഞ്ഞു
'അത് കുഴപ്പമില്ല..'
ഞാൻ പറഞ്ഞു
'അവളെ ഞാൻ എന്റെ സ്വന്തം മോളെ പോലെ ആണ് കണ്ടിട്ടുള്ളെ. അവരെക്കാൾ സ്നേഹിച്ചെങ്കിലെ ഉള്ളു. ഇത് വരെ മുഖം കറുപ്പിച്ചു പോലും ഞാൻ അവളോട് സംസാരിച്ചിട്ടില്ല.. അവളുടെ കാര്യങ്ങൾ ഒക്കെ മോനു അറിയാമായിരുക്കുമല്ലോ...'
രവിയച്ഛൻ
💬 Comments
View all comments