Chapter Title : റോക്കി 6 [സാത്യകി] [Climax]
പറഞ്ഞു. ഇഷാനിയുടെ അച്ഛനെ കുറിച്ച് ഒക്കെയാണ് പുള്ളി പറഞ്ഞത്. അത് പറഞ്ഞപ്പോ വാതിൽക്കൽ തൂക്കി ഇട്ടിരിക്കുന്ന ആ ഫോട്ടോയിലേക്ക് അദ്ദേഹം ഒന്ന് നോക്കി
'ചെറുപ്പം തൊട്ടേ അവൾ ഒന്നും ഞങ്ങളോട് ആവശ്യപ്പെടാറില്ല. അങ്ങനെ ഒരു സ്വഭാവം അവൾക്കില്ല. ആകെ അവൾ എന്നോട് വാശി പിടിച്ചത് ഡിഗ്രിക്ക് അഡ്മിഷൻ കിട്ടിയപ്പോൾ എറണാകുളം പോയി നിന്ന് പഠിക്കണം എന്നായിരുന്നു. അത് ഞങ്ങൾക്ക് വലിയ ബുദ്ധിമുട്ട് ആയിരുന്നു. പക്ഷെ അവളുടെ ആഗ്രഹത്തിന് ഞങ്ങൾ എതിർ നിന്നില്ല. പിന്നെ അവൾ ചോദിച്ചത് ഇതാണ്. ഇതിലും ഞങ്ങൾ അവളുടെ ആഗ്രഹത്തിന് കൂടെ കാണും..'
രവിയച്ഛൻ ചിരിച്ചു കൊണ്ട് പറഞ്ഞു
അവർക്കെല്ലാം സമ്മതം ആയിരിക്കുന്നു. എന്ത് കണ്ടിട്ടാണ് എന്നേ ഓക്കേ പറഞ്ഞത് എന്ന് അവരോട് ചോദിക്കണം എന്നുണ്ട്. പിന്നെ അത് ചോദിച്ചു വില കളയണ്ടല്ലോ എന്ന് കരുതി ഞാൻ മിണ്ടിയില്ല. വാതിൽക്കൽ വന്നു നിന്ന് രവിയമ്മ അപ്പോൾ എന്നേ നോക്കി പറഞ്ഞു
'അവിടെ പഠിക്കാൻ പോയപ്പോളെ ഞങ്ങൾ ഇവിടെ തമാശക്ക് പറയുമായിരുന്നു അവിടുന്ന് ചെക്കനെ ഒന്നും കണ്ടു പിടിച്ചോണ്ട് വരല്ലേ എന്ന്. അവൾ അത് പോലെ തന്നേ ചെയ്തു..'
തമാശയായി രവിയമ്മ അത് പറഞ്ഞു. കാര്യങ്ങൾ എല്ലാം ഓക്കേ ആയപ്പോൾ കൂടി നിന്ന മാമന്മാർ എല്ലാം പിരിഞ്ഞു പോകാൻ തുടങ്ങി. ചോദ്യം ചോദിച്ചു കലിപ്പ് കയറ്റിയ അമ്മാവൻ പോകുന്നതിന് മുന്നേ എന്നേ മൊത്തത്തിൽ ഒന്ന് നോക്കിയിട്ടാണ് പോയത്. അങ്ങേർക്ക് മാത്രം എന്നേ അത്ര പിടിച്ചിട്ടില്ല എന്ന് തോന്നുന്നു. എല്ലാവരും പോയി കഴിഞ്ഞു ഞാൻ അവളുടെ വീട്ടുകാർ ആയി പിന്നെയും സംസാരിച്ചു. ഒരു ദിവസം അച്ഛനെ ഇങ്ങോട്ട്
💬 Comments
View all comments