0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 322.2K

ചെയ്തിട്ടാണ് വന്നിരിക്കുന്നെ..

'എല്ലാവരോടും എന്ത് പറഞ്ഞാ സമ്മതിപ്പിച്ചേ...?
ഞാൻ ചോദിച്ചു

'അതൊക്കെ സീക്രെട് ആണ്. ഞാൻ പറഞ്ഞപ്പോ നിനക്ക് വിശ്വാസം ഇല്ലാരുന്നല്ലോ.. കണ്ടല്ലോ ഇപ്പൊ. ഇഷാനി പറഞ്ഞാൽ ഇവർക്ക് ആർക്കും എതിർ വാക്ക് ഇല്ല..'
അവൾ പറഞ്ഞു.

'ഈ വീട് കൊള്ളാമല്ലോ. ഒന്ന് പെയിന്റ് ഒക്കെ അടിച്ചു സെറ്റ് ആക്കിയെടുത്താൽ കിടു ആണ്..'
ഞാൻ വീടിന് ചുറ്റും കണ്ണോടിച്ചു കൊണ്ട് പറഞ്ഞു.

'അതേ.. പിന്നേ ആ ബ്ലാക്ക് ഷർട്ട് ഇട്ടോണം. ഞാനും ബ്ലാക്ക് ആണ്. ആ മുണ്ടും ഉടുക്കണം..'
എന്നേ അതെല്ലാം പറഞ്ഞു ഏൽപ്പിച്ചിട്ട് അവൾ പോയി.

കുളിച്ചു കഴിഞ്ഞു ഡ്രസ്സ് എല്ലാം ഇട്ടു ഞാൻ അങ്ങോട്ട് ചെന്നു. അവളും അപ്പോളേക്ക് റെഡി ആയിരുന്നു. ഒരു കറുപ്പ് ചുരിദാർ ആയിരുന്നു അവളും ധരിച്ചിരിന്നത്. അമ്പലത്തിലേക്ക് ഞങ്ങൾ തിരിച്ചു. അവരുടെ സ്വന്തം അമ്പലത്തിലേക്ക് ആണ് അവൾ പോകുന്നത് എന്നാണ് ഞാൻ കരുതിയത്. പക്ഷെ ഉത്സവം നടക്കുന്ന ആ അമ്പലത്തിലേക്ക് ആയിരുന്നില്ല അവൾ എന്നേ കൊണ്ട് പോകാൻ ഉദ്ദേശിച്ചത്. കുറച്ചു കൂടി മാറിയുള്ള ഒരു ശിവക്ഷേത്രത്തിൽ ആണ് ഞങ്ങൾ ചെന്നെത്തിയത്..

കുറച്ചു കയറ്റത്തിൽ ആണ് അമ്പലം ഇരിക്കുന്നത്. കുറെ പടികൾ കയറിയാൽ മാത്രമേ മേലെ ചെല്ലാൻ പറ്റൂ. അത്ര വലിയ അമ്പലം ഒന്നുമല്ല. ആളുകൾ ഒക്കെ കുറവാണ്. പക്ഷെ ഒരു വല്ലാത്ത പോസിറ്റീവ് അന്തരീക്ഷം അവിടെ ഉണ്ടായിരുന്നു. ഞങ്ങൾ എത്തിയപ്പോൾ സന്ധ്യ ആകുന്നു. ഇഷാനി അവിടെ വഴിപാട് കഴിക്കാൻ വേണ്ടി പോയി. അമ്പലത്തിനു മുന്നിൽ ഒരു കൽവിളക്ക് ഉണ്ട്. അതിൽ എണ്ണ ഒഴിച്ച് ഞാനും അവളും വിളക്കിൽ ദീപം അണിയിച്ചു..

💬 Comments

View all comments