0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 322.2K

ചെറിയ കാറ്റുണ്ടെങ്കിലും തിരികൾ ഒന്നും കെടുന്നില്ല

'നിങ്ങളുടെ അമ്പലത്തിൽ ഉത്സവം നടക്കുമ്പോ നീ എന്തിനാ ഈ അമ്പലത്തിൽ വന്നു തൊഴുന്നെ...?
തിരി കത്തിക്കുന്നതിന് ഇടയിൽ അവളോട് ഞാൻ ചോദിച്ചു

'ഞാൻ ഇവിടെ മിക്കപ്പോഴും വരാറുള്ളതാ. ഇതാണ് ഞങ്ങളുടെ അടുത്തുള്ള ശിവ ക്ഷേത്രം..'
അവൾ പറഞ്ഞു

ദീപാരാധന ആയപ്പോൾ കുറച്ചു കൂടി ആളുകൾ എത്തി തുടങ്ങി. നടയുടെ മുന്നിൽ പ്രാർത്ഥിച്ചിട്ട് ഞാൻ മാറിയപ്പോളും അവൾ കണ്ണടച്ചു നിന്ന് പ്രാർഥിക്കുകയായിരുന്നു. ഞാൻ മാറി അത് നോക്കി നിന്നു. അവളുടെ കവിളിലൂടെ കണ്ണ് നീർ ഒഴുകുന്നത് എനിക്ക് കാണാം. അവൾ കരയുകയാണ്. ഇഷാനി സൈലന്റ് ആയി കരയുന്നത് ഞാൻ ആദ്യമായി കാണുവാ. സാധാരണ വിങ്ങി പൊട്ടി ഏങ്ങലടിച്ചു ആണ് അവൾ കരയുന്നത്.. പ്രാർഥിച്ചു കഴിഞ്ഞു എന്റെ അടുത്തേക്ക് വന്നപ്പോൾ അവളോട് ഞാൻ ചോദിച്ചു

'എന്തിനാ കരഞ്ഞേ...?

'ഒന്നുമില്ല..'
അവൾ പറഞ്ഞു

'ഒന്നുമില്ലാതെ കരയുമോ..?

'നീയുമായി ഇവിടെ വന്നു തൊഴണം എന്നത് എന്റെ വലിയ ആഗ്രഹം ആയിരുന്നു. ഞാൻ ഇവിടെ ഒരുപാട് വന്നു അത് പ്രാർത്ഥിച്ചിട്ടുണ്ട്. ഇപ്പൊ അത് സത്യം ആയത് ഓർത്തപ്പോ കണ്ണ് നിറഞ്ഞതാ...'
അവൾ കയ്യിൽ ഇരുന്ന പ്രസാദം എന്റെ നെറ്റിയിൽ തൊടുവിച്ചു കൊണ്ട് പറഞ്ഞു

അവിടെ നിന്നും തിരിച്ചു പോകാൻ പടി ഇറങ്ങുന്നതിനു മുമ്പാണ് അവിടുത്തെ ആൽച്ചുവട്ടിൽ ഒരാൾ എന്നേ നോക്കി പുഞ്ചിരിച്ചു കൊണ്ടിരിക്കുന്നത് ഞാൻ കണ്ടത്. ഞാൻ അയാളെ ആദ്യം കാണുമ്പോൾ മുതൽ അയാളുടെ മുഖത്ത് ആ ചിരി ഉണ്ട്. ജീവനാന്ദസ്വാമിയേ അവിടെ കാണുമെന്നു ഞാൻ ഒരിക്കലും കരുതിയില്ല

ലൈഫിൽ തിരിച്ചടികൾ ഉണ്ടായ സമയം വീട് വിട്ടു

💬 Comments

View all comments