0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 322.2K

ഞാൻ ഊര് തെണ്ടാൻ പോയിരുന്നു. അന്ന് കിട്ടിയ പരിചയം ആണ് ജീവ. ഒരു സന്യാസി ആണെങ്കിലും ഇറങ്ങി സുഹൃത്തിനെ പോലെ ആണ് ജീവ എന്നോട് പെരുമാറിയിരുന്നത്. പെട്ടന്ന് ജീവയെ ഇവിടെ കണ്ടപ്പോൾ ആണ് മുമ്പ് എപ്പോളോ ഞാൻ അവനെ സ്വപ്നം കണ്ടിരുന്ന കാര്യം ഓർമ്മ വന്നത്

'ഇവിടെ ആണോ ഇപ്പൊ...?
ഞാൻ അടുത്തേക്ക് ചെന്നു ചോദിച്ചു. ആൽച്ചുവട്ടിൽ നിന്നും എഴുന്നേറ്റു കൊണ്ട് ജീവ മറുപടി തന്നു

'അല്ല. ഒരു ചെറിയ തീർത്ഥാടനം. അങ്ങനെ പോകുന്ന വഴിയാണ്..'
ജീവ അത് പറഞ്ഞു എന്റെ കൂടെയുള്ള ഇഷാനിയെ നോക്കി പുഞ്ചിരിച്ചു. ഇഷാനി സ്വാമിയേ കൈ കൂപ്പി വണങ്ങി

'ഇപ്പൊ എത്ര നാളായി കാണും.. എനിക്ക് തോന്നുന്നു ഒരു അഞ്ചു വർഷം എങ്കിലും ആയി കാണും നമ്മൾ ലാസ്റ്റ് കണ്ടിട്ടല്ലേ..?
ഞാൻ ചോദിച്ചു

'ആയിട്ട് ഉണ്ട്..'
ജീവ സൗമ്യമായി പറഞ്ഞു
'ലൈഫ് ഒക്കെ എങ്ങനെ പോകുന്നു..'

'സുഖം.. അങ്ങനെ ഒക്കെ പോകുന്നു..'
ഞാൻ മറുപടി കൊടുത്തു.

'സന്തോഷം.. താൻ ഒരിക്കൽ എല്ലാം ഓവർക്കം ചെയ്യുമെന്ന് എനിക്ക് അറിയാമായിരുന്നു. എന്തായാലും ജീവിക്കാനുള്ള ഒരു കാരണം താൻ കണ്ടു പിടിച്ചല്ലോ...'
ഞങ്ങളുടെ പഴയ സംഭാഷണത്തിന്റെ ബാക്കി ജീവ എന്നേ ഓർമ്മിപ്പിച്ചു. കുടുംബം നഷ്ടമായി ജീവിതം വെറുത്തിരുന്ന എന്നോട് ജീവിതത്തിൽ ഇനിയും പ്രതീക്ഷകൾ വരുമെന്ന് ആദ്യം പറഞ്ഞത് ജീവ ആയിരുന്നു. അന്ന് അയാളെ ഞാൻ വിശ്വസിച്ചില്ല ഇപ്പൊ അത് സത്യം ആയിരിക്കുന്നു

' ആഹ്.. അതെ..'
ഞാൻ അത്രയുമേ പറഞ്ഞുള്ളു.

ഞങ്ങളെ രണ്ട് പേരെയും നോക്കി ജീവ ചിരിച്ചു. ഇഷാനിയുടെ കൈകളിലെ രുദ്രാക്ഷത്തിലേക്ക് നോക്കിയപ്പോ ആ

💬 Comments

View all comments