Chapter Title : റോക്കി 6 [സാത്യകി] [Climax]
ചോദിച്ചു....'
'ഹേയ് അതൊന്നും അല്ല.. അതല്ല പ്രശ്നം.. വേറെ കുറച്ചു ലീഗൽ പ്രോബ്ലംസ് ആണ്.. ക്യാഷ് ഒന്നുമല്ല..'
അവൾ പറഞ്ഞു മുഴുവപ്പിക്കുന്നതിന് മുമ്പ് ഞാൻ കയറി പറഞ്ഞു
' നീ ആദ്യമായി ആണ് കമ്പിനിയിലെ കാര്യം ഒക്കെ സംസാരിക്കുന്നത് കേൾക്കുന്നേ.. അപ്പോൾ എന്തേലും സീരിയസ് കാര്യം ആവണമല്ലോ.. അത് റെഡി ആകും എന്തായാലും..'
അവൾ എന്റെ കയ്യിൽ പിടിച്ചു ആശ്വസിപ്പിക്കാൻ പറഞ്ഞു
'ആഹ് ആവണം..'
'ആവും.. നീ മനസ്സ് വച്ചാൽ എല്ലാം ഓക്കേ ആകും..'
അവൾ പറഞ്ഞു
'അതാണ് പ്രശ്നം.. എനിക്ക് മനസ്സ് വയ്ക്കാൻ തോന്നാറില്ല..'
'അതെന്താ..?
അവൾ ചോദിച്ചു
'നീ പറഞ്ഞില്ലേ ഞാൻ കമ്പിനിയിലെ കാര്യം ഒന്നും സംസാരിക്കാറില്ല എന്ന്.. അത് സത്യം ആണ്.. കാര്യം അത് ഞങ്ങളുടെ കമ്പിനി ആണേലും എനിക്ക് അവിടെ യാതൊരു അറ്റാച്മെന്റും ഇല്ല..'
'നിന്റെ അച്ഛന്റെ കമ്പിനി അല്ലേ..? നിനക്ക് അപ്പോൾ സ്വന്തം പോലെ അല്ലേ..?
അവൾക്ക് എന്റെ ചിന്തകൾ മനസിലായില്ല. അവൾക്കും ചേച്ചിമാർക്കും അവരുടെ സ്‌ഥാപനങ്ങളോട് ഉള്ള ഇഷ്ടം എനിക്ക് നന്നായി അറിയാവുന്നത് ആണ്. അപ്പോൾ അവൾക്ക് ഞാൻ ഇങ്ങനെ പറഞ്ഞത് ഒട്ടും പിടികിട്ടില്ല
'നിനക്ക് ഇതിന്റെ ഒന്നും ചരിത്രം ശരിക്കും അറിയാഞ്ഞിട്ടാണ്.. ഞങ്ങളുടെ ഫാമിലി ഹിസ്റ്ററി ഒക്കെ വളരെ മോശമാണ്.. സത്യത്തിൽ ഒരു ക്രിമിനൽ ബാക്ക്ഗ്രൗണ്ട് ഉള്ള ആളാണ് എന്റെ അച്ഛൻ.. ഇപ്പോൾ അത് പോലെ അല്കുലുത്ത് പണികൾ ഒന്നും ഇല്ലേലും ഞങ്ങൾ ഈ ഉണ്ടാക്കിയതെല്ലാം ആ രീതിയിൽ ഒക്കെ ആണ്.. അത് കൊണ്ട് തന്നേ എനിക്ക് അച്ഛന്റെ കാശിനോട് ഒരിക്കലും ആർത്തി തോന്നിയിട്ടില്ല..'
'ചില സ്റ്റോറീസ്
💬 Comments
View all comments