0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 313.4K

ഒക്കെ ഞാൻ കേട്ടിട്ടുണ്ട്. നിനക്ക് ദേഷ്യം ആകുമെന്ന് കരുതി അതൊന്നും ചോദിച്ചിട്ടില്ല..'

അവൾ പറഞ്ഞു

'ദേഷ്യം അല്ല. എനിക്ക് അതൊക്കെ ഒരു തരം ഇറിറ്റേഷൻ ആണ്.. നിന്റെ അപ്പക്ക് ഒക്കെ അറിയാമായിരിക്കും നന്നായി കഥകൾ ഒക്കെ.. ചോദിക്കാൻ ഒന്നും പോകണ്ട കേട്ടോ...'

ഞാൻ അവളോട് പറഞ്ഞു

'ഇല്ല. ഞാൻ അതൊന്നും ചോദിക്കാൻ പോവൂല..'

അവൾ എനിക്ക് ഉറപ്പ് തന്നു..

'ഈ കാര്യങ്ങൾ ഒക്കെ കൊണ്ടാണ് എനിക്ക് അച്ഛന്റെ കാശിനോട് താല്പര്യം ഇല്ലാത്തത്.. ഞാൻ വളർന്നത് എല്ലാം ആ കാശ് കൊണ്ട് തന്നേ ആണ്.. പക്ഷെ ഇപ്പൊ എനിക്ക് എന്റെ സ്വന്തം കാലിൽ നിൽക്കാം.. അത് കൊണ്ട് തന്നെ ആ പണം എനിക്ക് ആവശ്യമില്ല.. എന്നാലും കറങ്ങി തിരിഞ്ഞു കമ്പിനിയും ഉത്തരവാദിത്തവും ഒക്കെ എന്റെ തലയിൽ വരുന്നു.. അതൊന്ന് ഒഴിവാക്കാൻ ആണ് ഞാൻ കോളേജിൽ പോകാൻ വരെ തുടങ്ങിയത്.. എന്നാലും രക്ഷയില്ല ചിലപ്പോൾ. ആരുടെ ഒക്കെയോ കണ്ണീരും പ്രാക്കും വീണ കാശാണ് അതെല്ലാം.. അതൊക്കെ നോക്കി നടത്താൻ എനിക്ക് ബുദ്ധിമുട്ട് ആണ്...'

'എനിക്ക് മനസ്സിലാകുന്നുണ്ട് നിന്നെ.. പക്ഷെ നീ ഇപ്പോൾ ചെയ്യുന്നത് കൊണ്ട് യാതൊരു പ്രയോജനവും ആർക്കുമില്ല.. നിന്റെ മനസിലെ നന്മ കൊണ്ടാണ് നീ അതിൽ നിന്നെല്ലാം വിട്ടു നിൽക്കുന്നത്.. നഷ്ടങ്ങൾ ഉണ്ടായവർക്ക് നഷ്ടം ഉണ്ടായി. നിന്നെ കൊണ്ട് അത് മാറ്റാൻ പറ്റില്ല. ബട്ട്‌ ഇനി ഒരു ചേഞ്ച്‌ ഉണ്ടാക്കാൻ നിനക്ക് പറ്റില്ലേ.. ഇനി ആർക്കും നഷ്ടങ്ങൾ ഉണ്ടാകാതെ നോക്കാൻ, സഹായം വേണ്ടവർക്ക് സഹായം പോലെ.. ഐ മീൻ ചാരിറ്റി ഒക്കെ പോലെ..'

കൃഷ്ണയ്ക്ക് ഇത് പോലുള്ള സീരിയസ്

💬 Comments

View all comments