0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 313.5K

വിഷയങ്ങൾ സംസാരിച്ചു ശീലം ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ വലിയ ഒഴുക്കിൽ ഒന്നുമല്ല അവളത് പറഞ്ഞത്. പക്ഷേ അവളുടെ സംസാരത്തിലെ പൊരുൾ എനിക്ക് ശരിക്കും ലഭിച്ചു.. കുറ്റബോധം കൊണ്ട് ഒന്നും ചെയ്യാതെ ഇരിക്കുന്നതിലും നല്ലത് ആർക്കെങ്കിലും എന്തെങ്കിലും നന്മ അത് കൊണ്ട് ഉണ്ടാകുന്നത് ആണ്.. ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ആളിൽ നിന്നാണ് എനിക്ക് വലിയൊരു ഉപദേശം കിട്ടിയിരിക്കുന്നത്. കൃഷ്ണയിൽ നിന്ന്.. ആ ഉപദേശം കുറച്ചു നേരത്തേക്ക് എന്റെ നെഞ്ചിലെ പിരിമുറുക്കത്തിന് ഒരു അയവ് വരുത്തി. ആ സന്തോഷത്തിൽ ഞാൻ പെട്ടന്ന് അവൾക്കൊരു ഹഗ് കൊടുത്തു..

ഫ്രണ്ട്ഷിപ്പ് രീതിയിൽ ആയിരുന്നു ഹഗ് എങ്കിലും കൃഷ്ണയ്ക്ക് അത് വലിയ കാര്യമായി തോന്നി.. താൻ എന്തോ വലിയ കാര്യം സാധിച്ചെടുത്ത ഫീൽ അവൾക്ക് ഉണ്ടായി. ഓവർ എക്സൈറ്റ്മെന്റ് അവൾ മുഖത്ത് കാണിച്ചില്ല. അർജുനെ വീഴ്ത്താൻ ചെറിയൊരു ചാൻസ് ഇപ്പോളും തനിക്ക് ഉണ്ടെന്ന് അവൾക്ക് തോന്നി തുടങ്ങി..

അവൾ ഇങ്ങനെ ഒക്കെ മനസിൽ ചിന്തിച്ചു കൂട്ടുന്നത് ഞാൻ അറിഞ്ഞേ ഇല്ല. അവൾ പറഞ്ഞതിൽ നിന്നും ഒരു മോട്ടിവേഷൻ കണക്ക് ഞാൻ പിറ്റേന്ന് രാവിലെ തന്നെ ഓഫിസിൽ എത്തി.. പലർക്കും അതൊരു പുതിയ കാഴ്ച ആയിരുന്നു.. ഫൈസി അവിടെ എന്നേക്കാൾ മുന്നേ എത്തിയിരുന്നു. അവൻ ഇതിന്റെ ഒക്കെ കെട്ടഴിക്കാൻ വളരെ കഷ്ടപ്പെടുന്നുണ്ടെന്ന് എനിക്ക് മനസിലായി. അവനെ ഒറ്റയ്ക്ക് ഇതിന്റെ പിറകെ വിടില്ല എന്ന് ഞാൻ തീരുമാനിച്ചിരുന്നു. ഈ സംഭവങ്ങളുടെ ഒക്കെ പിന്നിലുള്ളത് അറിയാൻ ഞങ്ങൾ ഒന്നിച്ചു വർക്ക്‌ ചെയ്തു...

അന്ന് കാര്യമായി ഒന്നും തന്നെ കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല.. പക്ഷെ ഫൈസി വളരെ പ്രധാനപ്പെട്ട

💬 Comments

View all comments