Chapter Title : റോക്കി 6 [സാത്യകി] [Climax]
ഒരു കാര്യം എന്റെ ശ്രദ്ധയിൽ കൊണ്ട് വന്നു.. സെർച്ച് നടക്കുന്നതിന് മണിക്കൂറുകൾ മുമ്പുള്ള സിസിറ്റിവി ദൃശ്യങ്ങൾ നഷ്ടം ആയിരിക്കുന്നു.. അത് ഒരിടത്തു മാത്രം ആണെങ്കിൽ എന്തെങ്കിലും മിസ്റ്റേക്ക് ആയി തള്ളാമായിരുന്നു. പക്ഷെ ഞങ്ങളുടെ തന്നെ പല സ്‌ഥലത്തേയും ആ സമയങ്ങൾക്ക് ഇടയിലുള്ള സിസിറ്റിവി ഫുടേജ് മിസ്സിംഗ് ആയി. ഞങ്ങൾ ശൂന്യത പിന്നാലെ അല്ല ഓടുന്നത് എന്ന് എനിക്ക് മനസിലായി. ഞങ്ങൾക്ക് തൊട്ട് മുമ്പിലായ് എവിടെയോ എല്ലാത്തിനും ഉത്തരം മറഞ്ഞിരിപ്പുണ്ട്.. അത് കണ്ട് പിടിക്കണം..
രണ്ട് ദിവസം ഞാൻ ഓഫിസിൽ ആയിരുന്നു. കോളേജിനെ കുറിച്ച് ചിന്തിച്ചു പോലുമില്ല. കൃഷ്ണ വൈകിട്ട് വിളിച്ചു സുഖവിവരം ഒക്കെ അന്വേഷിക്കുന്നുണ്ടായിരുന്നു.. മനസ്സ് വളരെ അസ്വസ്‌ഥമായ സമയത്തു അവളോട് കുറച്ചു കാര്യങ്ങൾ പങ്ക് വച്ചത് അബദ്ധം ആയോന്ന് എനിക്ക് തോന്നി. അവൾ വളരെ സ്നേഹത്തോടെ ആണ് കാര്യങ്ങൾ എല്ലാം അന്വേഷിക്കുന്നത് എങ്കിലും എനിക്ക് എന്തോ ചടപ്പ് തോന്നി.. പക്ഷെ അവളെ വെറുപ്പിക്കാനോ വേദനിപ്പിക്കാനോ ഞാൻ പോയില്ല..
വൈകിട്ട് ഓഫിസിൽ നിന്ന് വന്നു കഴിഞ്ഞു ഞാൻ നേരെ രാഹുലിന്റെ വീട്ടിലേക്ക് പോയി. അവന്റെ ചേച്ചിയുടെ കുഞ്ഞു ദേവു അവിടെ ഉണ്ടായിരുന്നില്ല. അവളെ കുറച്ചു നേരം കളിപ്പിച്ചോണ്ട് ഇരിക്കാം എന്നൊക്കെ കരുതി വന്നതായിരുന്നു ഞാൻ.. അവൾ ഇല്ലാഞ്ഞത് എന്നിൽ ഒരു നിരാശ പടർത്തി.. അവൻ പിന്നെ എന്നെയും കൊണ്ട് പുറത്തേക്ക് നടക്കാൻ തുടങ്ങി.. വേറെ ആരോടും പങ്ക് വയ്ക്കാത്ത ആ രഹസ്യം ഞാൻ അവനോട് മാത്രം പറഞ്ഞു. ഫെർണോ എന്ന മൈരന്റെ നാവിൽ നിന്ന് വീണ സത്യം ആണോന്ന് പോലും ഉറപ്പില്ലാത്ത ആ കാര്യം..
'നിനക്ക് അയാൾ
💬 Comments
View all comments