0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 313.5K

പറഞ്ഞത് സത്യം ആണെന്ന് തോന്നുന്നുണ്ടോ...?

ഞാൻ രാഹുലിനോട് ചോദിച്ചു

' എനിക്ക് ഇതിൽ മൊത്തത്തിൽ ഒരു ഉത്തരം പറയാൻ കഴിയില്ല.. എന്നാലും അയാൾ പറഞ്ഞത് കേട്ട് നീ വെറുതെ മൈൻഡ് ഡിസ്റ്റർബ് ആക്കണ്ട എന്നാ എനിക്ക് പറയാനുള്ളത്..'

അവൻ പറഞ്ഞു

'എങ്ങനെ ഡിസ്റ്റർബ് ആകാതെ ഇരിക്കും.. അത് പോലെ ഉള്ള കാര്യമല്ലേ കേട്ടത്.. അവൻ പോയപ്പോ ഞാൻ കരുതി അതാണ് ഏറ്റവും വലിയ സങ്കടം എന്ന്. പക്ഷെ ഇപ്പോൾ അവനെ പറ്റി കേൾക്കുന്നത്... ഒരു നല്ല ഓർമ ആയിട്ട് പോലും എന്റെ ഉള്ളിൽ അവൻ കിടക്കാൻ ദൈവം സമ്മതിക്കാത്തത് പോലെ...'

ഞാൻ സങ്കടം കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു

' നീ അങ്ങനെ ഒന്നും കരുതാതെ. നിന്റെ ചേട്ടനെ പറ്റി നിനക്ക് നല്ല ബോധ്യം ഉണ്ടല്ലോ.. ഏതെങ്കിലും ഒരു മൈരൻ വന്നു എന്തേലും പറഞ്ഞെന്ന് കരുതി അത് മാറാൻ ഒന്നും പോണില്ല..'

'ആ മൈരനെ പറ്റി ഞാൻ നൈസ് ആയി ഒന്ന് അന്വേഷിച്ചു.. അങ്ങനെ വലിയ ഡീറ്റെയിൽസ് ഒന്നും കിട്ടിയില്ല. ആൾ ഒരു ബിസിനെസ്സ്കാരൻ ആണ്. ഇപ്പോൾ പൊട്ടി നിൽക്കുവാ എന്നാ അറിയാൻ കഴിഞ്ഞേ.. എന്റെ ഒരു ഫ്രണ്ട് വഴി ആണ് ഇവനേ പറ്റി തിരക്കിയത്. അവൻ പറഞ്ഞെ ഇവന് കുറച്ചു നാളായി ചെറിയ വട്ടുള്ളത് പോലെ തോന്നിയിട്ടുണ്ടെന്നാ...'

ഞാൻ പറഞ്ഞു

'അത് തന്നെ.. ബിസിനസ് പൊട്ടിയപ്പോ വട്ടായത് ആകും. ഞാൻ പറഞ്ഞില്ലേ അവനെ ഒന്നും മൈൻഡ് ആക്കണ്ട..'

രാഹുൽ അത് പറഞ്ഞോണ്ട് ഇരുന്നപ്പോൾ എന്റെ ഫോൺ റിംഗ് ചെയ്തു.. കൃഷ്ണ ആയിരുന്നു..

'ഇവൾ എന്തിനാണോ ഈ

💬 Comments

View all comments