Chapter Title : റോക്കി 6 [സാത്യകി] [Climax]
കൂട്ടിരിക്കാൻ വന്നതാണോ..? ദെ അമ്മ വിളിക്കുന്നു..'
ശ്രുതി ഇഷാനിയോട് പറഞ്ഞു
'ആ വരുന്നെടി..'
ഇഷാനി പാവാട തട്ടി എഴുന്നേറ്റു
'ബ്ലൗസ് അടിച്ചിട്ടുണ്ട്. പാകം ആണോന്ന് വന്നു നോക്ക്..'
ശ്രുതി പറഞ്ഞു
ഇഷാനി എന്നോട് പോകുവാ എന്ന് പറഞ്ഞിട്ട് പോയി. ശ്രുതി എന്നേ നോക്കി ഒരു കള്ളച്ചിരിയോടെ കർപ്പൂരഹാരം ഭുജഗെന്ദ്ര ഹാരം പടി ഒരു കളിയാക്കലോടെ മൂളിക്കൊണ്ട് പോയി.. അവൾ എന്തിനാ ഇപ്പൊ ഇവിടെ വന്നു ആ പാട്ട് പാടിയത്. അതും എന്നേ നോക്കി..? ഇനി എന്റെ ലിംഗം വല്ലതും കണ്ടിട്ട് ആ രീതിയിൽ കളിയാക്കി പാടിയത് ആണോ..? ഹേയ് അതിനൊന്നും ഒരു സാധ്യതയുമില്ല..
അവര് പോയി കഴിഞ്ഞും ഞാൻ കുറെ നേരം കൂടി കുളത്തിൽ കിടന്നു. അനങ്ങാതെ അലസമായി ചെറു ചൂടുള്ള ആ വെള്ളത്തിൽ കഴുത്തറ്റം മുങ്ങിക്കിടക്കാൻ നല്ല സുഖമുണ്ട്. ദൂരെ അമ്പലത്തിൽ നിന്ന് റെക്കോർഡ് ഇടുന്നത് കേൾക്കാം.. ഓളങ്ങൾ ഇല്ലാതെ നിശ്ചലമായ ജലോപരിതത്തിൽ തല ചായ്ച്ചു ആ ഗന്ധർവ്വ സംഗീതം ആസ്വദിച്ചു ഞാൻ മുങ്ങിക്കിടന്നു
"നിന്റെ മന്ദസ്മിതത്തിൽ ഞാൻ കുളിരുന്നു.."
വൈകിട്ട് ഇഷാനിക്ക് ഒപ്പം അമ്പലത്തിലേക്ക് പോകാമെന്നാണ് പ്ലാൻ ഇട്ടതെങ്കിലും അത് നടന്നില്ല. ഇഷാനി ഒക്കെ താലം എടുക്കുന്നത് കൊണ്ട് അവരെല്ലാം ഒരുമിച്ച് അതിന് വേണ്ടി പോകുമെന്ന് എന്നോട് പറഞ്ഞു. ഞാൻ പോസ്റ്റ് ആകുമോ എന്ന് കരുതി നിൽക്കുമ്പോ ഉണ്ണി വീട്ടിലേക്ക് വന്നു. ഞാൻ പിന്നെ അയാളുടെ കൂടെ കൂടി. അയാൾക്കൊപ്പം അവിടെ എല്ലാം കറങ്ങി സന്ധ്യയോടെ ഞങ്ങൾ അമ്പലത്തിൽ എത്തി. അപ്പോളേക്ക് പാർവതിയുടെ ഭർത്താവും അവിടെ എത്തിയിരുന്നു. പുള്ളിക്കും ഞങ്ങളുടെ കാര്യം അറിയാമായിരുന്നു. എനിക്ക്
💬 Comments
View all comments