0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 322.2K

പുള്ളിയെ അന്ന് കല്യാണത്തിന് കണ്ട പരിചയമേ ഉള്ളു. എന്തായാലും പോസ്റ്റ്‌ ആവാതെ അവരോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് താലപ്പൊലി അമ്പലത്തിലേക്ക് വരുന്നത്.
ചെണ്ട മേളവും അമ്മൻ കുടവും ഒക്കെ കഴിഞ്ഞു അവസാനമാണ് താലപ്പൊലി അമ്പലത്തിലേക്ക് കയറുന്നത്. അതിനും പിന്നിലാണ് എഴുന്നള്ളത്തിൽ ആന കയറുന്നത്. അത്യാവശ്യം വലിയ താലം തന്നേ ആയിരുന്നു. പല പ്രായത്തിൽ ഉള്ള സ്ത്രീകൾ അതിൽ ഉണ്ടായിരുന്നു. ചെറിയ കുട്ടികൾ പൂത്താലവും മുതിർന്നവർ തീ താലവും ആണ് എടുക്കുന്നത്.. എല്ലാവരും കടന്ന് കടന്നു പോയി താലത്തിന്റെ വരി തീരാറാകുമ്പോൾ ആണ് ഇഷാനി ഒക്കെ..

അവൾ ഇന്ന് ഒരുപാട് സുന്ദരി ആയിട്ടുണ്ട്. ഒരുപാട് എന്ന് പറഞ്ഞാൽ ഒരുപാടൊരുപാട്.. സത്യത്തിൽ അവളെ ഇത്രയും ഭംഗിയിൽ ഞാൻ ഇത് വരെ കണ്ടിട്ടില്ല. ഒരു ക്രീം പട്ട് പാവാട ആയിരുന്നു അവളുടെ വേഷം. അതിന്റെ കയ്യിൽ സ്വർണ്ണകസവ് ഉണ്ട്. പതിവില്ലാത്ത കണ്ണെഴുത്ത് ഇന്നവളുടെ കണ്ണുകളെ കൂടുതൽ തീക്ഷ്‌ണമാക്കി.. കൈകളിൽ വാച്ചിന് പകരം ചുമലയും പച്ചയും നിറത്തിലുള്ള കുപ്പിവളകൾ സ്‌ഥാനം പിടിച്ചു. ത്രിസന്ധ്യയിൽ അങ്ങനെ ഉടുത്തൊരുങ്ങി അവളെ കണ്ടിട്ട് ബൾബ് കത്തിച്ചു വച്ചത് പോലെ ഉണ്ടായിരുന്നു. അവളുടെ പ്രഭയിൽ ബാക്കിയെല്ലാവരും മങ്ങി നിൽക്കുന്നത് പോലെ. കയ്യിലെ താലത്തിലെ അഗ്നിക്ക് പോലും അവളുടെ മുഖത്തെ പ്രഭ ഇല്ലായിരുന്നു.. ഈ നിമിഷം ഇഷാനിക്ക് ഇൻഫിനിറ്റ് ഔറ ആണെന്ന് എനിക്ക് തോന്നി...
പിന്നിൽ നിൽക്കുന്ന പാർവതിയോട് എന്തോ സംസാരിച്ചു ഒരു കൈ കൊണ്ട് പാവാടയുടെ മേലെ ഒരു കൈ വച്ചു അവൾ നടന്നു.. പണ്ടത്തെ പോലെ നിറയെ മുടി ഉണ്ടായിരുന്നേൽ അവളെ ഇപ്പൊ കണ്ടാൽ ഒരു ദേവി

💬 Comments

View all comments