0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 322.2K

പോലെ ഞാൻ വായി നോക്കി. ഈ പെണ്ണ് തന്നെ ആണല്ലോ ഇത്രയും ദിവസം എന്റെ ചൂട് പറ്റി കിടന്നത് എന്ന് ഓർക്കുമ്പോ എനിക്ക് എന്തോ രോമാഞ്ചകഞ്ചുകം അണിയാൻ തുടങ്ങി. ഞാൻ വായ് നോക്കുന്നത് എല്ലാം അവൾ ശ്രദ്ധിക്കുന്നുമുണ്ടായിരുന്നു. പക്ഷെ തമ്മിൽ സംസാരിക്കാൻ ഞങ്ങൾക്ക് അവസരം കിട്ടിയില്ല.

എതിരേൽപ്പ് ഒക്കെ കഴിഞ്ഞു ഞങ്ങൾ ആൽത്തറയിൽ ഇരിക്കുമ്പോ ആണ് വാട്സ്ആപ്പിൽ അവളുടെ മെസ്സേജ് വരുന്നത്. കുളത്തിന്റെ അവിടേക്ക് വരാൻ ആയിരുന്നു മെസ്സേജ്. ഞാൻ നൈസ് ആയി അവിടുന്ന് അമ്പലക്കുളത്തിന്റെ അവിടേക്ക് നടന്നു. അവിടെ കുറച്ചു പിള്ളേർ ഇരുന്നു പൊട്ടാസ് പൊട്ടിക്കുന്നത് അല്ലാതെ വേറെ ആളൊന്നും ഇല്ല. അവളെയും അവിടെ ഒന്നും കാണാനില്ല.. ഞാൻ അവളെ തിരഞ്ഞു കൊണ്ടിരിക്കുമ്പോൾ ആണ് ഒരു ശൂ ശൂ കുളപ്പുരയ്ക്ക് ഉള്ളിൽ നിന്ന് കേൾക്കുന്നത്

'ഇങ്ങോട്ട് വാ..'
കുളപ്പുരയ്ക്ക് ഉള്ളിൽ നിന്ന് അവൾ വിളിച്ചു. ഞാൻ അകത്തേക്ക് ചെന്നു

'കഴിച്ചോ...?
ഞാൻ ചോദിച്ചു

'കഴിച്ചു.. നീയോ...?
അവൾ ചോദിച്ചു

'ഞാനും കഴിച്ചു..'
ഞാൻ പറഞ്ഞു. അമ്പലത്തിൽ നിന്ന് രാത്രി കഞ്ഞി ഉണ്ടായിരുന്നു

'ഞങ്ങളുടെ ഉത്സവം ഒക്കെ എങ്ങനെ ഉണ്ട്..? ഇഷ്ടം ആയോ...?
അവൾ ചോദിച്ചു

'ഇഷ്ടം ആയി. അമ്പലവും ആനയും താലവും എല്ലാം ഇഷ്ടം ആയി...'
ഞാൻ പറഞ്ഞു

'എന്നേ കാണാൻ എങ്ങനെ ഉണ്ട്..?
അവൾ പാവാടയിൽ രണ്ട് കൈ കൊണ്ട് പിടിച്ചു പോസ് ചെയ്തു എന്നോട് ചോദിച്ചു

'കടിച്ചു തിന്നാൻ തോന്നുന്നു...'
ഞാൻ പതിയെ അവളോട് അടുത്ത് നിന്ന് പറഞ്ഞു

'പോടാ...'
നാണം കൊണ്ട് അവളുടെ കവിൾ ചുവന്നു

ഞാൻ കൈകൾ കൊണ്ട് അവളുടെ

💬 Comments

View all comments