0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 69423

ഇത് ഒരിക്കലും മറക്കാൻ പറ്റില്ല..'
ഇഷാനി പറഞ്ഞു

'മറക്കാൻ പറ്റില്ല. പക്ഷെ അവൾ എല്ലാം ഓവർകം ചെയ്യും.. നീ അത് ആലോചിച്ചു ടെൻഷൻ അടിക്കാതെ...'
ഞാൻ അവളോട് പറഞ്ഞു

'അങ്ങനെ ഓവർകം ചെയ്യാൻ പറ്റുമോ...?
അവൾ എന്നോട് ചോദിച്ചു

'നമുക്ക് രണ്ട് പേർക്കും പലതും ഓവർകം ചെയ്യാൻ പറ്റിയില്ലേ..? നമ്മൾക്ക് രണ്ട് പേർക്കും അതിലെല്ലാം ഇപ്പോളും വിഷമം ഉണ്ട്. പക്ഷെ അത് മനസ്സിൽ വച്ചു പിന്നെ വരുന്ന സന്തോഷം നമ്മൾ അറിയുന്നില്ലേ...? അത് പോലെ അവളും ഓക്കേ ആകും..'
ഞാൻ പറഞ്ഞു

'അതേ.. പക്ഷെ പ്രണയിക്കുന്ന ആൾ നഷ്ടം ആകുന്നത് നല്ല പെയിൻഫുൾ അല്ലേ..? അതും ഇഷ്ടം ഒന്ന് പറയാൻ പോലും പറ്റിയില്ല..'
ഇഷാനി സങ്കടത്തോടെ പറഞ്ഞു

'അത് അവളുടെ മിസ്റ്റേക്ക് ആണ്.. ഞാൻ തന്നെ അവളോട് ഇവന്റെ കാര്യം ഒക്കെ സംസാരിച്ചിട്ടുണ്ട്. അവൾ താല്പര്യം ഇല്ലാത്ത പോലെയാണ് അന്നൊക്കെ റിപ്ലൈ തന്നത്. ഇഷ്ടം ഉണ്ടേൽ അത് പ്രകടിപ്പിക്കണം.. അല്ലാതെ മൂടി വച്ചിട്ടും മാറ്റി വച്ചിട്ടും ഒന്നും കാര്യമില്ല.. ഇനിയിപ്പോ ഈ റിഗ്രറ്റ് മനസിൽ ഇട്ടു അവൾ ജീവിക്കണം.. കഷ്ടമാണ്. പക്ഷെ എന്ത് ചെയ്യാൻ പറ്റും...'
ഞാൻ പറഞ്ഞു

'ഞാൻ അവളുടെ മുന്നോട്ടുള്ള ലൈഫ് ചിന്തിക്കുവായിരുന്നു.. അവൾക്ക് ഇനി ഒരു ലൈഫ് ഉണ്ടാകുമോ..? എനിക്കത് ആലോചിക്കുമ്പോൾ തന്നെ സങ്കടം വരുന്നു..'
ഇഷാനി പറഞ്ഞു

'അവൾക്കിപ്പോ ഇരുപത് വയസ്സ് അല്ലേ ഉള്ളു. ഇനിയും ലൈഫ് ഉണ്ട്..'
ഞാൻ പറഞ്ഞു

'അവൾ വേറെ ഒരാളെ ഇനി സ്നേഹിക്കും എന്നാണോ നീ പറയുന്നത്..?
ഇഷാനി എന്നോട് സംശയത്തോടെ ചോദിച്ചു

'അതൊന്നും എനിക്ക് പറയാൻ കഴിയില്ല. എന്തായാലും കുറച്ചു കഴിയുമ്പോ അവൾക്ക് വേറെ ഒരാളെ കെട്ടേണ്ടി വരും. അയാളെ സ്നേഹിക്കേണ്ടി വരും.. അങ്ങനെ ഒക്കെ ആണ് ലൈഫ്...'
ഞാൻ ഒരു നെടുവീർപ്പോടെ പറഞ്ഞു

'ഞാൻ ഇപ്പൊ മരിച്ചു പോയാൽ നീ വേറെ കെട്ടുമോ...?
ഇഷാനി പെട്ടന്ന് എന്തോ ആലോചിച്ചിട്ടെന്ന പോലെ ചോദിച്ചു

'ഊമ്പിയ വർത്താനം പറയാതെ...'
എനിക്ക് ദേഷ്യം വന്നു. ഞാൻ നീരസത്തോടെ പറഞ്ഞു

'പറ. ഞാൻ മരിച്ചു പോയാൽ നീ എന്ത് ചെയ്യും..?

💬 Comments

View all comments