0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 323.2K

പോകുന്നത് എന്ന്..'
ഞാൻ ചിരിയോടെ പറഞ്ഞു

'അർജുൻ...'
അവൾ ദേഷ്യത്തോടെ ചിണുങ്ങി

'ഓ ശരി. ഇനി പറയുന്നില്ല.. കഴിക്കാൻ എന്തുവാ രാവിലെ...?
ഞാൻ ചോദിച്ചു

'ബ്രെഡ് മതിയോ...? അല്ലേൽ ചപ്പാത്തി പരത്താം...'
അവൾ ചോദിച്ചു

'ബ്രെഡ് മതി. ചപ്പാത്തി ഒക്കെ പരത്തി സമയം പോകും. ഇന്ന് രാവിലെ തന്നെ നല്ല വിശപ്പ്..'
ഞാൻ ഒരു പ്ലേറ്റിൽ ന്യൂട്രെല്ല പുരട്ടിയ ബ്രെഡ് എടുത്തു കൊണ്ട് പാതകത്തിൽ ഇരുന്നു
'നീ കഴിച്ചോ..?
ഞാൻ ചോദിച്ചു

'ഞാൻ കഴിച്ചു..'
അവൾ പറഞ്ഞു.

'നാളെ എക്സാം കഴിഞ്ഞു എന്താ പരുപാടി..?
ഞാൻ ബ്രെഡ് കഴിച്ചു കൊണ്ട് അവളോട് ചോദിച്ചു

'എന്ത് പരുപാടി. എക്സാം കഴിഞ്ഞു തിരിച്ചു പോരും. അത്ര തന്നെ..'
അവൾ പറഞ്ഞു

'വീട്ടിൽ പോണുണ്ടോ..?
ഞാൻ തിരക്കി

'ഓ അവിടുന്ന് ഇപ്പൊ പോന്നത് അല്ലേ ഉള്ളു.. ഞാൻ വിളിച്ചു പറഞ്ഞു പ്രൊജക്റ്റ്‌ കൂടെ കഴിഞ്ഞിട്ട് വരുന്നുള്ളു എന്ന്..'
അവൾ പറഞ്ഞു. എന്നെ വിട്ടു നിൽക്കാൻ അവൾക്ക് ബുദ്ധിമുട്ട് ഉണ്ട്. പക്ഷെ അവൾ അത് പറയാതെ ആണ് പറഞ്ഞത്

'പ്രൊജക്റ്റ്‌ കഴിഞ്ഞും പോകണം എന്നില്ല. ഇവിടെ നിൽക്കാം...'
ഞാൻ പറഞ്ഞു

'എന്നിട്ട് വേണം അവർക്ക് സംശയം തോന്നാൻ. ഒന്നാമത് നമ്മുടെ കാര്യം അറിഞ്ഞു കഴിഞ്ഞു. എനിക്ക് അതല്ല പേടി...'
ഇഷാനി എന്തോ ഓർത്തിട്ട് പേടിച്ചെന്ന പോലെ മുഖം വച്ചു

'എന്താ..?
ഞാൻ ചോദിച്ചു

'വീട്ടിൽ നിന്ന് ഓണർ അമ്മയെ വല്ലോം വിളിച്ചാൽ സീൻ ആകും. ഞാൻ നാട്ടിൽ പോകുവാ എക്സാം അവിടുന്ന് വന്നു എഴുതാൻ ആണെന്ന് ആണ് ഓണർ അമ്മയോട് പറഞ്ഞത്. വീട്ടിൽ

💬 Comments

View all comments