0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 323.2K

എന്നാണ്..'
ഞാൻ പറഞ്ഞു

'ഇത് പോലൊരു മടിയൻ..'
എന്റെ തുടയിൽ കത്തി കൊണ്ട് ഒരടി തന്നിട്ട് അവൾ ഫോൺ എടുക്കാൻ പോയി. ഫോൺ എടുത്തു കൊണ്ട് വന്നു അവൾ കയ്യിൽ തന്നപ്പോ ഞാൻ കോൾ എടുത്തു..

'ആ പറ മോളെ..'

പെട്ടന്ന് ഞാൻ കഴിച്ചിരുന്ന ഇടത്തു നിന്നും എഴുന്നേറ്റു ഫോണും ചെവിയിൽ വച്ചു കൈ കഴുകി അടുക്കളയിൽ നിന്നും വെളിയിലേക്ക് പോയി. ദൈവം തമ്പുരാൻ വന്നാലും എഴുന്നേൽക്കരുത് എന്ന് പറഞ്ഞവൻ ഇപ്പൊ ദേ ഒരു ഫോൺ വന്നപ്പോൾ എണീറ്റ് പോകുന്നു. ഇഷാനി കാര്യം അറിയാതെ വാ പൊളിച്ചു. അഞ്ചു മിനിറ്റ് കഴിഞ്ഞാണ് അർജുൻ തിരിച്ചു വന്നത്

'ദൈവം തമ്പുരാൻ വന്നാലും ഫുഡ്‌ കഴിക്കുമ്പോ എണീക്കല്ല് എന്ന് പറഞ്ഞിട്ട് ഇപ്പൊ നീ എണീറ്റ് പോയത് എന്താ..?
അവൾ ചോദിച്ചു

'ഞാൻ കഴിച്ചു കഴിഞ്ഞല്ലോ..'
ഞാൻ പറഞ്ഞു

'എന്നിട്ട് ഈ ബാക്കി ഇരിക്കുന്നതോ...?
അവൾ പ്ലേറ്റിൽ ബാക്കി ഇരിക്കുന്ന ബ്രെഡ് കാണിച്ചു ചോദിച്ചു

'അത് നീ കഴിച്ചോ...'
ഞാൻ പറഞ്ഞു

'പിന്നെ നിന്റെ എച്ചിൽ കഴിക്കാൻ അല്ലേ ഞാൻ ഇരിക്കുന്നെ..'
അവൾ പറഞ്ഞു

'അതെന്താ നിനക്ക് എന്റെ ബാക്കി കഴിക്കാൻ ഒരു കുറച്ചിൽ..'
ഞാൻ അവളുടെ അടുത്തേക്ക് വന്നു ഇടുപ്പിൽ പിടിച്ചു ചോദിച്ചു

'ആരാ വിളിച്ചത്...?
ഇഷാനി മനസ്സിൽ ഉള്ള ചോദ്യം ചോദിച്ചു

'അത് എന്റെ ഒരു കസിൻ ആണ്..'
ഞാൻ പറഞ്ഞു

'കസിനോ...? നിനക്ക് അങ്ങനെ റിലേറ്റീവ്സ് ഉള്ള കാര്യം ഒന്നും നീ ഇത് വരെ എന്നോട് പറഞ്ഞിട്ട് ഇല്ലല്ലോ..?
അവൾ ചോദിച്ചു

'ഇത് കുറച്ചു ഡിസ്റ്റ്റ്റൻഡ് റിലേറ്റീവ്

💬 Comments

View all comments