0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 323.2K

ആണ്..'
ഞാൻ പറഞ്ഞു

'ശിവാനി എന്നാണോ കസിന്റെ പേര്..?
ഇഷാനി ഫോണിൽ നെയിം കണ്ടിരുന്നു

'ആ അതേ..'
ഞാൻ പറഞ്ഞു

'മുമ്പ് ഒരു ശിവാനി വിളിച്ചപ്പോ അത് ഒരു ഫ്രണ്ട് ആണെന്ന് ആണല്ലോ നീ എന്നോട് പറഞ്ഞത്..? ഇപ്പൊ അത് കസിൻ ആയോ..?
ഇഷാനി സംശയത്തോടെ എന്നോട് ചോദിച്ചു

'എപ്പോ..? നിനക്ക് മാറി പോയതാ. ഞാൻ കസിൻ എന്ന് ആണ് പറഞ്ഞത്..'

'അല്ല. എനിക്ക് നല്ല ഓർമ്മ ഉണ്ട്. അന്ന് ആ പേരയുടെ ചുവട്ടിൽ വച്ചാണ് നീ പറഞ്ഞത്. നീ ഫ്രണ്ട് എന്ന് തന്നെ ആണ് പറഞ്ഞത്. എനിക്ക് നല്ല ഓർമ ഉണ്ട്..'
ഈ പണ്ടാരത്തിന്റെ ഓർമ്മ ശക്തി. അല്ലേലും പെണ്ണുങ്ങൾക്ക് ഇങ്ങനെ ഉള്ളത് ഓർത്തിരിക്കാൻ പ്രത്യേക കഴിവാണ്.

'എന്നാ ഞാൻ പറഞ്ഞപ്പോ മാറി പോയത് ആയിരിക്കും.. ഇതെന്റെ ഒരു കസിൻ ആണ്..'
ഞാൻ പറഞ്ഞു

'നിനക്ക് എന്താ ഒരു കള്ളലക്ഷണം...?
ഇഷാനി എന്തോ മണത്തു കണ്ട് പിടിക്കുന്ന പോലെ എന്നെ സൂക്ഷിച്ചു നോക്കി

'നിനക്ക് വെറുതെ തോന്നുന്നതാ..'
ഞാൻ പറഞ്ഞു

'അങ്ങനെ ആയാൽ നിനക്ക് കൊള്ളാം.. അല്ലേൽ അറിയാമല്ലോ...?
ഇഷാനി കത്തി എടുത്തു മൂർച്ച കാണിച്ചു എന്നോട് പറഞ്ഞു

'അയ്യോ അറിയാമേ.. നിനക്ക് എന്താ ഞാൻ കഴിച്ച ബ്രെഡ്‌ തിന്നാൻ ബുദ്ധിമുട്ട്...?
ഞാൻ വിഷയം മാറ്റി

'എനിക്കൊന്നും വേണ്ട നീ കഴിച്ചതിന്റെ ബാക്കി..'
അവൾ വെറുതെ പറഞ്ഞു

'എന്നാൽ നിന്നെ കൊണ്ട് ഇന്ന് കഴിപ്പിക്കും..'
ഞാൻ അവളെ ചുറ്റി പിടിച്ചു ബ്രെഡ് കയ്യിലെടുത്തു ചുണ്ടിന് നേരെ നീട്ടി

'ഞാൻ കഴിച്ചെടാ.. എനിക്ക് വേണ്ട.. അതോണ്ട് പറഞ്ഞതാ...'

💬 Comments

View all comments