0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 323.2K

ഇഷാനി അങ്ങോട്ട്‌ കടന്ന് വന്നു

'ആഹാ റീന ചേച്ചി ഇവിടെ ഉണ്ടായിരുന്നോ..? ഇത് ഞാൻ അറിഞ്ഞില്ലല്ലോ.. റോക്കി നീ ചുമ്മാ അല്ല ഇപ്പൊ ഓഫിസിലേക്ക് തിരിഞ്ഞ് നോക്കാത്തത് അല്ലേ...?
ഫൈസി എന്നെ കളിയാക്കി

'അല്ലടാ.. എക്സാം ഒക്കെ ആയത് കൊണ്ട് ആണ്.. അത് കഴിഞ്ഞു ഞാൻ വരാം...'
ഞാൻ പറഞ്ഞു

'ഉവ്വ ഉവ്വ..'
അവൻ ചിരിച്ചു
'അപ്പോൾ ദേ രണ്ട് പേരും നിക്കാഹിന്നും കാണണം വൈകിട്ട് റിസപ്ഷൻ ഉണ്ട്. അതിനും വന്നോണം. കേട്ടല്ലോ..'
ഫൈസി ഇഷാനിയോട് പറഞ്ഞു

'കേട്ടു..'
ഇഷാനി ചിരിച്ചു കൊണ്ട് പറഞ്ഞു

'അപ്പോൾ ഞാൻ ഇറങ്ങിയേക്കുവാ...'
ഫൈസി എഴുന്നേറ്റ് പോകാൻ ഒരുങ്ങി

'പോകുവാണോ..? ഞാൻ കുടിക്കാൻ എടുക്കാം.. ഒരു മിനിറ്റ്...'
ഇഷാനി പറഞ്ഞു

'ഹേ അതൊന്നും വേണ്ട. ഞാൻ ഇറങ്ങിയേക്കുവാ. കപ്പിൾസിന് ഒരു ശല്യം ആകുന്നില്ല..'
അവൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.

'ഒന്ന് പോടെ..'
ഞാൻ അവന്റെ തോളിൽ തട്ടി പറഞ്ഞു

'കുടിക്കാൻ ഒന്നും വേണ്ട റീന ചേച്ചി. ഞാൻ ഇറങ്ങിയേക്കുവാ.. പിന്നേ... ചോക്ലേറ്റ് കുറച്ചു പോയിട്ടില്ല....'
ഫൈസി ചിരിച്ചു കൊണ്ട് ഇഷാനിയുടെ കഴുത്തിലേക്ക് ചൂണ്ടി പറഞ്ഞു

അപ്പോളാണ് ഞാനും ശ്രദ്ധിച്ചത്. ഇഷാനി മുഖം മൊത്തം കഴുകിയെങ്കിലും കഴുത്തിൽ എന്റെ വിരൽ പാട് കിടപ്പുണ്ടായിരുന്നു ചോക്ലേറ്റ് ന്റെ.. അത് അവൻ ശ്രദ്ധിച്ചു. ഞാൻ ആണേൽ കയ്യിൽ ചോക്ലേറ്റ് നക്കി വടിച്ചോണ്ട് ആണ് ഇത്രയും നേരം നിന്നത്. അവന് കാര്യങ്ങൾ ഏകദേശം മനസിലായിട്ടുണ്ട്.. ഞങ്ങളെ കളിയാക്കിയിട്ട് ഫൈസി പെട്ടന്ന് തന്നെ പോയി.

'കണ്ടോ നീ കാരണം ആണ് ഫൈസി ചേട്ടൻ എന്നെ കളിയാക്കി...'
ഇഷാനി നാണക്കേട്

💬 Comments

View all comments