0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 73075

പറഞ്ഞു

'പോടി. അപ്പോൾ പിന്നെ ഞാൻ കണ്ടതോ..? അത് ചേട്ടൻ തന്നെ ആണെന്ന് എനിക്ക് ഉറപ്പാ.. ചേട്ടന്റെ പോലത്തെ ബൈക്കും ആയിരുന്നു. പിന്നിൽ നീയും.. ചേട്ടൻ ഒരു റെഡ് ഷർട്ട് ആയിരുന്നു.. നീ ഒരു യെല്ലോ കളറും..'
ശ്രുതി തറപ്പിച്ചു തന്നെ പറഞ്ഞു

'നിനക്ക് ആൾ മാറി മോളെ.. വേറെ ആരെയോ കണ്ട് നിനക്ക് ഞങ്ങളായി തോന്നിയത് ആണ്. നീ വീഡിയോ കോൾ ചെയ്താൽ ഞാൻ ദേ വീട്ടിൽ ഇരിക്കുന്നത് കാണിച്ചു തരാം...'
ഇഷാനി പറഞ്ഞു

'ശെടാ.. അങ്ങനെ വരാൻ വഴിയില്ലല്ലോ. നിങ്ങളെ രണ്ടിനേം പോലെ തന്നെ ഉണ്ടായിരുന്നു.. ഞാൻ ഫേസ് ശരിക്കും കണ്ടില്ല. ഹെൽമെറ്റ്‌ ഉണ്ടായിരുന്നു. ബട്ട്‌ സൈഡിൽ കൂടി നോക്കുമ്പോൾ കറക്റ്റ് നിങ്ങൾ തന്നെ..'
ശ്രുതി പറഞ്ഞു. ഇഷാനി അവളല്ല എന്ന് പറഞ്ഞതോടെ അവൾക്ക് ആൾ മാറിയത് ആണെന്ന് ശ്രുതിയും കരുതി. പക്ഷെ ഇഷാനിക്ക് മനസ്സിൽ എന്തൊക്കെയോ ഉരുണ്ട് കൂടി. അർജുന്റെ ബൈക്കും അവൻ ഇട്ട ഷർട്ടും അവൾ കണ്ടിട്ടുണ്ടെൽ കണ്ടത് അവനെ തന്നെ ആകണം.. പക്ഷെ കൂടെ എന്നെ കണ്ടെന്നു പറഞ്ഞത് എങ്ങനെ...? അത് ഇഷാനിക്ക് പിടി കിട്ടിയില്ല.. ഒരുപക്ഷെ അർജുന്റെ ഒപ്പം ഒരു പെൺകുട്ടിയെ കണ്ടപ്പോ അത് താൻ ആയിരിക്കും എന്ന് ആദ്യമേ ശ്രുതി ധരിച്ചത് കൊണ്ട് ആവണം..

ശ്രുതി കണ്ടത് അർജുനെ തന്നേ ആണോന്ന് ഇഷാനിക്ക് ഉറപ്പിക്കണമായിരുന്നു. അതിന് അവൾ ആദ്യം ചെയ്തത് ഹെൽമെറ്റ്‌ വീട്ടിൽ ഇരിപ്പുണ്ടോ എന്ന് നോക്കലാണ്. സാധാരണ തനിയെ പുറത്തു പോകുമ്പോൾ അവൻ രണ്ട് ഹെൽമെറ്റ്‌ എടുക്കാറില്ല. രാവിലെ പോയപ്പോ താൻ അതൊന്നും ശ്രദ്ധിച്ചുമില്ല. ഇഷാനി ഹെൽമെറ്റ്‌ ഇരുന്നിടവും അതിന് ചുറ്റുമുള്ള സ്‌ഥലവുമെല്ലാം നല്ലത് പോലെ അരിച്ചു പെറുക്കി. ആ നശിച്ച ഹെൽമെറ്റ്‌ ഇവിടെ നിന്ന് കിട്ടിയിരുന്നു എങ്കിൽ ശ്രുതി കണ്ടത് അർജുനെ അല്ലെന്ന് കരുതമായിരുന്നു. പക്ഷെ എല്ലാം അവൾ പറഞ്ഞത് സത്യം ആകുന്നത് പോലെ. ഹെൽമെറ്റ്‌ കാണുന്നില്ല.. അത് അർജുൻ കൊണ്ട് പോയത് തന്നേ..

അപ്പോൾ ശ്രുതി കണ്ടത് അർജുനെ ആണെങ്കിൽ അവന്റെ കൂടെ ഉണ്ടായിരുന്ന പെണ്ണ് ആരാണ്..? ഇഷാനിക്ക് പിടി കിട്ടിയില്ല. ഇനി അന്നത്തെ

💬 Comments

View all comments