Chapter Title : റോക്കി 6 [സാത്യകി] [Climax]
പോലെ അവന്റെ പഴയ കോളേജ് മേറ്റ്സ് വല്ലതും വന്നോ..? ദിയ അന്ന് വന്നത് ഓർത്തു കൊണ്ട് ഇഷാനി ചിന്തിച്ചു.. അവർ ആരെങ്കിലും വന്നാൽ അവൻ തന്നോട് പറയേണ്ടത് ആണ്. ഇതപ്പോ മറ്റവൾ ആണ്.. അർജുനെ ഇടയ്ക്ക് വിളിക്കാറുള്ള അവന്റെ കസിൻ.. ശിവാനി... അവളാണ് അർജുന്റെ കൂടെ ഉണ്ടയിരുന്നത് എന്ന് ഇഷാനി ഉറപ്പിച്ചു.. അർജുനെ വിളിച്ചാലോ എന്ന് ഇഷാനി ആദ്യം ചിന്തിച്ചു. പക്ഷെ നേരിട്ട് വന്നിട്ട് അവനോട് ചോദിക്കാം എന്ന് പിന്നെ കരുതി.. ഒരു മണിക്കൂർ കഴിഞ്ഞാണ് അർജുൻ തിരിച്ചു വന്നത്. അത്രയും നേരം അവന്റെ കൂടെ ആരായിരുന്നു എന്ന് ഓർത്ത് ഇഷാനി തല പുകയ്ക്കുവായിരുന്നു.. വാതിൽ തുറന്നു കൊടുത്തിട്ട് ഇഷാനി നേരെ ടെറസിലേക്ക് പോയി.. അവൾ മൈൻഡ് ചെയ്യാതെ പോയത് കണ്ട് അർജുനും അവളുടെ പുറകെ മേളിലേക്ക് ചെന്നു.. ഇഷാനി അവിടെ ചിമ്മിനിയുടെ മേലെ ചാരി നിൽക്കുക ആയിരുന്നു..
'എന്ത് പറ്റി മാഡം ഒരു മൗനം..?
അർജുൻ അവളുടെ പെരുമാറ്റം കണ്ട് കാര്യം തിരക്കി
'നീ എന്താ താമസിച്ചത്...?
അതിന് ഉത്തരം പറയാതെ ഇഷാനി മറ്റൊരു ചോദ്യം അങ്ങോട്ട് ചോദിച്ചു
'താമസിച്ചോ..? ഞാൻ പെട്ടന്ന് വന്നല്ലോ..'
'നിന്റെ കൂടെ വേറെ ആരെങ്കിലും ഉണ്ടായിരുന്നോ...?
കയറി വന്നപ്പോൾ അർജുന്റെ കയ്യിലെ രണ്ട് ഹെൽമെറ്റ് ഇഷാനി ശ്രദ്ധിച്ചിരുന്നു
'വേറെ ആര്..?
'നിന്റെ കൂടെ ഒരു പെണ്ണിനെ കണ്ടെന്നു എന്നോട് ഒരാൾ പറഞ്ഞു...'
ഇഷാനി അർജുനെ സൂക്ഷിച്ചു നോക്കി കൊണ്ട് പറഞ്ഞു
'ഓ.. അത് എന്റെ കസിൻ ഇല്ലേ.. അവളെ ഒന്ന് പിക്ക് ചെയ്യാൻ പോയിരുന്നു..'
ഞാൻ ഭാവവ്യത്യാസം ഒന്നും ഇല്ലാതെ പറഞ്ഞു
'ഏത് കസിൻ..? നിന്നെ ഇടയ്ക്ക് ഇടയ്ക്ക് വിളിക്കുന്ന കസിനോ..?
'ആ.. അത് തന്നെ.. അല്ല ആരാ എന്നെ കണ്ടെന്നു പറഞ്ഞെ..?
ഞാൻ ചോദിച്ചു
'അത് ആരും ആയിക്കോട്ടെ.. നീ അവളുടെ അടുത്തേക്ക് ആണ് പോകുന്നത് എന്ന് എന്നോട് പറഞ്ഞില്ലല്ലോ..?
ഇഷാനി ഗൗരവത്തിൽ ചോദിച്ചു
' അപ്പോളത്തെ ധൃതിയിൽ അത് ഞാൻ വിട്ട് പോയി..'
ഞാൻ പറഞ്ഞു
'നുണ പറയണ്ട അർജുൻ.. നീ മനഃപൂർവം പറയാഞ്ഞത് ആണ്..'
'ഞാൻ എന്തിനാ
💬 Comments
View all comments