0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 73376

നുണ പറയുന്നേ...?

'സപ്പോസ് ഞാൻ ഇത് പോലെ വേറെ ഒരു ആണിന്റെ കൂടെ നിന്നോട് പറയാതെ ബൈക്കിൽ കയറി പോയത് നീ അറിഞ്ഞാൽ എന്ത് ആ നിനക്ക് ഫീൽ ആകുക..?
ഇഷാനി ചോദിച്ചു

'എടി ഇത് എന്റെ അനിയത്തി അല്ലേ.. അവളൊരു കൊച്ചു കുട്ടി ആണ്..'
ഞാൻ പറഞ്ഞു

'കൊച്ചു കുട്ടി ഒന്നുമല്ല. അവളെ കണ്ടിട്ട് ഞാൻ ആണെന്ന് കരുതി ആണ് എനിക്ക് കോൾ വന്നത്.. അപ്പോൾ കാണാൻ എന്നെ പോലെ ഒക്കെ കാണുമല്ലോ..'
ഇഷാനി പറഞ്ഞു

'ശരി. കാണാൻ നിന്നെ പോലെ ഒക്കെ ഉണ്ടാവും. പക്ഷെ എന്റെ അനിയത്തി അല്ലേ എന്തായാലും..?
ഞാൻ ചോദിച്ചു

' അവളുടെ ഫോട്ടോ ഉണ്ടോ.. കാണിച്ചെ..'
ഇഷാനി ആവശ്യപ്പെട്ടു

'ഫോട്ടോ... ഫോട്ടോ ഇപ്പോൾ എന്റെ കയ്യിൽ ഇല്ല..'
ഞാൻ ഫോൺ എടുത്തു കയ്യിൽ പിടിച്ചു ഒന്ന് സംശയത്തോടെ പറഞ്ഞു

'അനിയത്തി ആയിട്ട് ഫോട്ടോ ഒന്നും കയ്യിൽ ഇല്ലേ...?

'നിനക്ക് എന്താ എന്നെ സംശയം ആണോ..?
ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു

'എനിക്ക് നിന്നെ സംശയം ഇല്ല. അങ്ങനെ ഒരു പെണ്ണല്ല ഞാൻ. പക്ഷെ നീ ഇപ്പോൾ എന്നോട് എന്തൊക്കെയോ മറച്ചു വച്ചു നടക്കുന്നുണ്ട്.. ഞാൻ എന്റെ എല്ലാ കാര്യങ്ങളും പറഞ്ഞിട്ടും നീ എന്നിൽ നിന്ന് കുറെയൊക്കെ മറയ്ക്കുന്നുണ്ട്..'
ഇഷാനി വിഷമത്തോടെ പറഞ്ഞു.

' ഞാൻ നിന്നെ ചതിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ.....?
ഞാൻ അവളുടെ അടുത്തേക്ക് ചെന്നു

'ഇല്ല.. പക്ഷെ...'

'പക്ഷെ വേണ്ട. ഞാൻ നിന്നെ പറ്റിക്കുമോ...?
ഞാൻ ചോദിച്ചു

'ഇല്ല..'
ഇഷാനി പറഞ്ഞു

'പിന്നെ എന്താ നിനക്ക് ഈ പേടി ഒക്കെ..'
ഞാൻ ചോദിച്ചു

'എന്നോട് ഒന്നും പറയാത്തത് കൊണ്ട്...'
അവൾ പരിഭവത്തോടെ പറഞ്ഞു

'എല്ലാം സമയം ആകുമ്പോൾ പറയാം. അത് പോരേ..?
ഞാൻ അവളുടെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു

'എന്താ ഇപ്പോൾ പറഞ്ഞാൽ...?
ഇഷാനി ചോദിച്ചു

'ആദ്യം ഞാൻ അത് പറയാൻ വന്നപ്പോൾ നിനക്ക് അത് കേൾക്കാൻ മനസ്സ് ഇല്ലായിരുന്നു. എന്നാൽ ഇനിയിപ്പോ അതിന്റെ സമയം ആകുമ്പോളേ ഞാൻ പറയുന്നുള്ളു..'
ഞാൻ പറഞ്ഞു

അതെന്ത് കാര്യമാണ്

💬 Comments

View all comments