0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 324.8K

നിന്നോട് ദേഷ്യം ആണ്.. നീ ഒരുത്തൻ കാരണം ആണ് ഇവൻ കുടി നിർത്താഞ്ഞത്...'
ഇഷാനി ബെറ്റ് ഓർമിച്ചു കൊണ്ട് പറഞ്ഞു

'ഞാനോ..? ഞാനെന്ത് ചെയ്തു..?
അവൻ കാര്യം അറിയാതെ ചോദിച്ചു

'അതായിരുന്നു മറ്റേ ബെറ്റ്.. നീ രേവതിയോട് ഇഷ്ടം ആണെന്ന് പറഞ്ഞാൽ ഞാൻ കുടി നിർത്തണം എന്നായിരുന്നു ഇവളുടെ ബെറ്റ്.. അത് പൊളിച്ചില്ലേ നീ..'
ഞാൻ പറഞ്ഞു

'ഹിഹിഹി ഇത് ഞാൻ അറിഞ്ഞില്ല.. നീ എനിക്ക് ഒരു സൂചന തന്നിരുന്നേൽ ഞാൻ അവളോട് ഇഷ്ടം ആണെന്ന് പറഞ്ഞേനെ.. ഇനിയിപ്പോ ഒന്നൂടെ പറയമെന്ന് വച്ചാൽ കൃഷ്ണയേ പേടിച്ചു അവളെന്നെ ബ്ലോക്ക്‌ ചെയ്തു പോയി..'
രാഹുൽ ചിരിച്ചു കൊണ്ട് പറഞ്ഞു

'ഒന്ന് പോടാ കള്ള് കുടിയാ..'
ഇഷാനി ഞങ്ങൾ രണ്ട് പേരും കളിയാക്കുന്നത് കൊണ്ട് മുഖം വീർപ്പിച്ചു ഇരുന്നു.. കുറച്ചു കഴിഞ്ഞു അവൻ പതിയെ വെള്ളമടി സെറ്റപ്പ് നടക്കുന്ന ഏരിയയിലേക്ക് പോയി. ഞാനും ഇഷാനിയും അവിടെ തനിച്ചു ഇരുന്നു..

'ചെറ്റ..'
ഇഷാനി പിറുപിറുത്തു

'എന്താ...?
കളിയാക്കിയതിന് അവൾ തെറി വിളിച്ചത് ആണെന്നാണ് ഞാൻ കരുതിയത്.

'നിന്നെ അല്ല. ബാക്കിൽ നോക്ക്..'
ഇഷാനി പറഞ്ഞപ്പോ ഞാൻ പാളി നോക്കി. അലക്സ്‌ ആണ്.. ഫൈസിയുടെയും ഷോണിന്റെയും ഒക്കെ ക്ലാസ്സ്‌മേറ്റ്‌ ആയ അലക്സ്‌..

'ഓ അവനോ..?
ഞാൻ ചോദിച്ചു

'ചെറ്റ പട്ടി നായിന്റെ മോൻ..'
ഇഷാനി പല്ല് കടിച്ചു അവനെ നല്ല ചീത്ത പറഞ്ഞു. അവൾ ആദ്യമായ് ആണ് ഒരാളെ ഇത്രയും ചീത്ത പറയുന്നത്. അതിന് കാരണവും ഉണ്ട്. ഇവൻ ആണ് കോളേജിൽ ഇഷാനിയെ കുറിച്ച് ഇല്ലാത്തത് ഒക്കെ പറഞ്ഞു നടന്നോണ്ട് ഇരുന്നത്. പ്രൊപ്പോസ്

💬 Comments

View all comments