0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 324.9K

ചെയ്തപ്പോ റിജക്റ്റ് ചെയ്തത് അല്ലാതെ അവനുമായി യാതൊരു ബന്ധവും അവൾക്ക് ഇല്ലായിരുന്നു. ഇഷാനി അവനെ നോക്കുന്നത് അലക്സ്‌ ശ്രദ്ദിച്ചു. അത് കൊണ്ട് ആവണം അവൻ പതിയെ ഞങ്ങളുടെ മുന്നിൽ നിന്നും സ്‌കൂട്ട് ആയി

'അവൻ പോയി..'
ഞാൻ പറഞ്ഞു

'എനിക്ക് കാണുന്നതേ കലിയാ. മോന്ത പിടിച്ചു ഉരയ്ക്കാൻ തോന്നും..'
ഇഷാനി ദേഷ്യം അടക്കാൻ പറ്റാതെ പറഞ്ഞു

'അറിയാതെ ആണേലും ഞാൻ പണ്ട് ഒരെണ്ണം പൊട്ടിച്ചിട്ടുണ്ട്. നിന്റെ കാര്യം ഒക്കെ അറിഞ്ഞിട്ട് ആയിരുന്നേൽ കുറച്ചൂടെ കൊടുക്കാമായിരുന്നു..'
ഞാൻ പറഞ്ഞു. കോളേജിൽ വന്നു അടി ഉണ്ടാക്കിയത് ഇവനും ആയാണല്ലോ. അങ്ങനെ ആണല്ലോ എനിക്ക് റോക്കി എന്നൊക്കെ പേര് കിട്ടുന്നത്

'എനിക്ക് ആരും വഴക്ക് ഉണ്ടാക്കുന്നത് ഒന്നും ഇഷ്ടമല്ല. പക്ഷെ സത്യം പറയാമല്ലോ, നീ അന്ന് ഇവനേ തല്ലിയെന്ന് കേട്ടപ്പോ എനിക്ക് ഒടുക്കത്തെ സന്തോഷം ആയിരുന്നു.. അവന് രണ്ടെണ്ണം അത്യാവശ്യം ആയിരുന്നു..'
ഇഷാനി പറഞ്ഞു

'ആണ്.. അവൻ എന്റെ അടുത്തും നിന്റെ കാര്യം പറഞ്ഞു കൊണ പറഞ്ഞു വന്നിട്ടുണ്ട്. ഫൈസി അന്ന് നല്ലത് പറഞ്ഞു ഓടിച്ചു. പിന്നെ എന്റെ മുന്നിൽ അവൻ വന്നിട്ടില്ല..'
ഞാൻ പറഞ്ഞു
ഞങ്ങൾ അലക്സ്നെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് കുറച്ചു മാറി ലച്ചു നിൽക്കുന്നത് ഇഷാനി കണ്ടത്.. അവളും ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട്

'ഫ്രണ്ടിനെ കണ്ടിട്ട് എന്താ മൈൻഡ് ചെയ്യാഞ്ഞത്..?
ഇഷാനി എന്നോട് ചോദിച്ചു

'എന്ത് മൈൻഡ് ചെയ്യാനാ..? അവൾക്ക് എന്നോട് നല്ല കലിപ്പ് ഉണ്ട്.. '
ഞാൻ പറഞ്ഞു

'എനിക്ക് തോന്നുന്നില്ല. അവൾ ഇടയ്ക്ക് ഇങ്ങോട്ട് നോക്കുന്നൊക്കെ ഉണ്ട്. നീ പോയി മിണ്ട്..'
ഇഷാനി പറഞ്ഞു

💬 Comments

View all comments