Chapter Title : റോക്കി 6 [സാത്യകി] [Climax]
അങ്ങനെ ഒരാളെ അറിയില്ല എന്ന് രേണു മിസ്സ് പറഞ്ഞു
'അവന്റെ ഒരു കസിനാണ്.. മിസ്സിന് ചിലപ്പോൾ അറിയില്ലായിരിക്കും..'
ഇഷാനി പറഞ്ഞു
'ഞാൻ അറിയാതെ അവന് അങ്ങനെ കസിൻ ഒന്നും കാണാൻ ചാൻസില്ല..'
രേണു പറഞ്ഞു
'കൊച്ചു കുട്ടി ആണെന്നാണ് അവൻ പറഞ്ഞെ. അതാകും മിസ്സിന് ചിലപ്പോൾ അറിയാത്തത്..'
ഇഷാനി പറഞ്ഞു. അത് കഴിഞ്ഞു അവൾ പതിയെ വിഷയം മാറ്റി. അറിയാൻ ഉള്ളത് അറിഞ്ഞിട്ടുണ്ട്. ശിവാനി എന്നൊരു കസിൻ അവനില്ല. ഉണ്ടേൽ മിസ്സ് എന്തായാലും അറിയേണ്ടത് ആണ്. അവന്റെ ഫാമിലി ആയി വർഷങ്ങൾ പരിചയം ഉണ്ട് രേണു മിസ്സിന്. അപ്പോൾ അർജുൻ തന്നോട് കള്ളം പറയുവാണോ..? പക്ഷെ എന്തിന്...? ഇഷാനിയുടെ ഉള്ളിലെ വീർപ്പുമുട്ടൽ കൂടി കൂടി വന്നു.. ഇനി ഇത് ഇറക്കി വയ്ക്കാൻ ആരോട് ചോദിക്കണം.. രേണു മിസ്സിന് അറിയില്ല എങ്കിൽ പിന്നെ അവന്മാർക്ക് അറിയാൻ വഴിയുണ്ട്.. രാഹുലിനോ ആഷിക്കിനോ... ഇഷാനി അത് ആലോചിച്ചു ഇരിക്കുമ്പോ കോളിങ് ബെൽ ശബ്ദിച്ചു
ആരാണ് വന്നതെന്ന് അറിയാൻ അവൾ ജനൽ വഴി നോക്കി. ബൈക്കിന്റെ ശബ്ദം ഇല്ലാഞ്ഞത് കൊണ്ട് അർജുൻ അല്ല വന്നതെന്ന് അവൾക്ക് അറിയാമായിരുന്നു. ജനൽ വഴി നോക്കിയപ്പോൾ ആണ് തേടിയ വള്ളി കാലിൽ ചുറ്റി എന്ന് അവൾക്ക് മനസിലായത്. കയ്യിലൊരു കവറുമായി പുറത്ത് നിൽക്കുന്ന വള്ളി രാഹുലാണ്. അവൾ കതക് തുറന്ന് അവനെ അകത്തേക്ക് വിളിച്ചു
'അവനെവിടെ..?
രാഹുൽ ചോദിച്ചു
'പുറത്തോട്ട് പോയി.. നീ ചുമ്മാ വന്നതാണോ..?
ഇഷാനി ചോദിച്ചു
'ചുമ്മാ അല്ല.. ഇത് തരാൻ വന്നതാ.. ആറ്റു മീനാണ്.. നീ പോകുന്നേനു മുന്നേ മീൻ കറി വെക്കണം എന്ന് അവൻ പറഞ്ഞിരുന്നു. കിട്ടിയപ്പോൾ ഞാൻ കയ്യോടെ കൊണ്ട് വന്നതാ..'
രാഹുൽ കയ്യിലിരുന്ന കവർ അവൾക്ക് കൊടുത്തു
'നിനക്ക് ഇതൊക്കെ വെട്ടി കൊണ്ട് വന്നൂടെ.. വെറുതെ എന്നെ കഷ്ടപ്പെടുത്താണോ..?
ഇഷാനി തമാശയായ് ചോദിച്ചു
'അയ്യടാ.. രണ്ടും കൂടെ ഇരുന്ന് അങ്ങ് വെട്ടിയാൽ മതി.. ആട്ടെ അവനെവിടെ പോയതാ..?
രാഹുൽ ചോദിച്ചു
'അവൻ ശിവാനിയുടെ അടുത്ത് വരെ..?
രാഹുലിന്റെ മുഖഭാവം മാറുന്നുണ്ടോ എന്നറിയാൻ ഇഷാനി അവനെ സൂക്ഷിച്ചു നോക്കി. അവന്റെ മുഖത്ത്
💬 Comments
View all comments