0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 325.1K

പക്ഷെ ഫോൺ പിന്നെയും പിന്നെയും കിടന്നു റിംഗ് ചെയ്യാൻ തുടങ്ങി. എന്തേലും അർജെന്റ് ആണെന്ന് കരുതി ഫോൺ എടുക്കാൻ ഞാൻ എഴുന്നേറ്റപ്പോൾ ഇഷാനി എന്നെ വിലക്കി

'ഫോൺ പിന്നെ എടുക്കാം...'

'ഇപ്പൊ വരാമെടി.. ആരാ കിടന്നു വിളിക്കുന്നത് എന്ന് നോക്കട്ടെ..'

ഞാൻ പോയി ഫോൺ എടുത്തപ്പോ പരിചയം ഇല്ലാത്ത നമ്പർ ആണ്. ഞാൻ ഹലോ പറഞ്ഞപ്പോ മറുതലയ്ക്കൽ നിന്ന് അസ്വസ്‌ഥമായ ഒരു ഹലോ വന്നു

'ഹലോ അർജുൻ.. ഇത് ഞാനാണ് ഫെർണോ... എന്നെ ഓർമ ഉണ്ടോ...?
ഈ മാരണം എന്തിനാണ് എന്നെ വിളിക്കുന്നത്..?

'തനിക്ക് എന്താ വേണ്ടത്...?
ഞാൻ കുറച്ചു കലിപ്പിൽ ചോദിച്ചു

'എനിക്ക് തന്നെ ഒന്ന് കാണണം. അത്യാവശ്യം ആണ്..'
അയാൾ പറഞ്ഞു

'എനിക്ക് ഇപ്പൊ തീരെ സമയം ഇല്ല..'
ഞാൻ പറഞ്ഞൊഴിയാൻ ശ്രമിച്ചു

'അങ്ങനെ പറയരുത്. എനിക്ക് അങ്ങോട്ട് വരാൻ പറ്റാത്ത സാഹചര്യം ആണ്.. ഇപ്പൊ കണ്ടില്ലേൽ പിന്നെ കാണാൻ പറ്റുമോ എന്നും പറയാൻ വയ്യ..'

'താൻ എന്തൊക്കെ പറഞ്ഞാലും എനിക്ക് ഇപ്പൊ കാണാൻ കഴിയില്ല..'
ഞാൻ പറഞ്ഞു

'അങ്ങനെ പറയരുത്.. എനിക്ക് വളരെ പ്രധാനപെട്ട ഒരു കാര്യം പറയാൻ ഉണ്ട്.. ഫോണിൽ കൂടി പറഞ്ഞാൽ ശരിയാവില്ല..'
ഫെർണോ പറഞ്ഞു

'എന്ത് അത്യാവശ്യം ആണേലും പറ്റില്ല..'
ഞാൻ തീർത്തു പറഞ്ഞു

'തന്റെ ചേട്ടനെ സംബന്ധിക്കുന്ന കാര്യമാണ്.. പ്ലീസ് വരണം..'
അത് പറഞ്ഞപ്പോ ഞാൻ പെട്ടന്ന് ഒന്ന് പകച്ചു
'നമ്മൾ ആദ്യം കണ്ട ആ മടയുടെ അവിടെ ഞാൻ കാണും അര മണിക്കൂറിനുള്ളിൽ.. പ്ലീസ്... വരണം...'
അയാൾ ഫോൺ കട്ട് ചെയ്തു. പോകണ്ട എന്ന് ഉറപ്പിച്ച

💬 Comments

View all comments